കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ഇട്ടിമാണി മേഡ് ഇൻ ചൈന വരുന്ന വെള്ളിയാഴ്ച ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോവുകയാണ്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഓവർസീസ് റിലീസുകളിൽ ഒന്നാണ് ഈ മോഹൻലാൽ ചിത്രം നേടിയെടുത്തിരിക്കുന്നതു. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, യു എസ് എ എന്നിവിടങ്ങളിൽ എല്ലാം തന്നെ വമ്പൻ റിലീസ് ആണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ പോർച്ചുഗലിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം എന്ന ബഹുമതിയും ഇട്ടിമാണി മേഡ് ഇൻ ചൈന സ്വന്തമാക്കിയിരിക്കുകയാണ്. ഓവർസീസ് മാർക്കറ്റിൽ ഏറ്റവും വലിയ താരമൂല്യമുള്ള മലയാള നടൻ ആണ് മോഹൻലാൽ. 37 രാജ്യങ്ങളിൽ റിലീസ് ചെയ്ത ഒടിയനും 42 രാജ്യങ്ങളിൽ ഒരേ സമയം റിലീസ് ചെയ്ത ലൂസിഫറിനും ശേഷം ഇപ്പോൾ ഇട്ടിമാണി എന്ന ചിത്രത്തിലൂടെയും മോഹൻലാൽ തന്റെ താരമൂല്യം നമ്മുക്ക് കാണിച്ചു തരികയാണ്.
വലിയ ഹൈപ്പ് സൃഷ്ടിക്കാത്ത ഒരു ചെറിയ ചിത്രമായിരുന്നിട്ടു കൂടി ഇട്ടിമാണിക്കു ലഭിക്കാൻ പോകുന്ന ഈ വമ്പൻ റിലീസ് മോഹൻലാൽ എന്ന താരത്തിന്റെ മാർക്കറ്റ് വാല്യൂ ആണ് കാണിച്ചു തരുന്നത്. വിദേശത്തു നിന്ന് മാത്രം അമ്പതു കോടി കളക്ഷൻ നേടിയ ലൂസിഫറിന് ശേഷം എത്തുന്ന മോഹൻലാൽ ചിത്രം എന്നതും ഇട്ടിമാണിക്കു വമ്പൻ ഓവർസീസ് റിലീസ് ലഭിക്കുന്നതിൽ ഒരു കാരണം ആണ്. മോഹൻലാലിന്റെ ഈ വർഷത്തെ രണ്ടാമത്തെ റിലീസ് ആണ് ഇട്ടിമാണി. ആദ്യ റിലീസ് ആയ ലൂസിഫർ ആഗോള മാർക്കറ്റിൽ നിന്ന് വാരി കൂട്ടിയത് 130 കോടിക്ക് മുകളിൽ ഉള്ള കളക്ഷൻ ആണ്. നൂറു കോടി കളക്ഷൻ സ്വന്തമാക്കിയ മലയാളത്തിലെ രണ്ടു ചിത്രങ്ങളും തന്റെ പേരിലാക്കിയ മോഹൻലാൽ ഇപ്പോൾ ഗ്ലോബൽ മാർക്കറ്റിൽ മലയാള സിനിമയെ കൂടുതൽ മുന്നിലേക്ക് നയിക്കുന്ന കാഴ്‌ചയാണ് കാണാൻ സാധിക്കുന്നത്. നവാഗതരായ ജിബി- ജോജു ടീം സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്.
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഫ്രാഗ്രന്റ്…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
This website uses cookies.