[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TeasersVideos

സൗബിനും സുരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന വികൃതിയുടെ ടീസർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു..!!

സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ വികൃതി എന്ന ചിത്രത്തിന്റെ ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇന്നലെ റീലീസ് ചെയ്ത ഈ ടീസറിന് ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. സുരാജ്, സൗബിൻ എന്നിവർക്ക് ഒപ്പം സുധി കോപ്പ, ജാഫർ ഇടുക്കി, പോളി വത്സൻ എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ഒരു ഫീൽ ഗുഡ് എന്റർടൈന്മെന്റ് മൂവി ആയിരിക്കും വികൃതി എന്ന സൂചനയാണ് ഇതിന്റെ ടീസർ നമ്മുക്ക് തരുന്നത്. എം സി ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അജീഷ് പി തോമസ് ആണ്.

പ്രശസ്ത ഛായാഗ്രാഹകൻ ആൽബി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ബിജിപാൽ ആണ്. പരിചയ സമ്പന്നനായ അയൂബ് ഖാൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. എ ഡി ശ്രീകുമാർ, ഗണേഷ് മേനോൻ, ലക്ഷ്മി വാര്യർ എന്നിവർ ചേർന്ന് കട്ട് റ്റു ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനെറിൽ ആണ് ഈ ഫീൽ ഗുഡ് മൂവി നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത ബാനർ ആയ സെഞ്ചുറി ഫിലിംസ് ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. അധികം വൈകാതെ തന്നെ വികൃതി തീയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സുരഭി ലക്ഷ്മിയും ഒരു പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ആദ്യമായി ആണ് സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ എന്നിവർ നായകന്മാരായി ഒരുമിച്ച് ഒരു സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 days ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.