[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കുട്ടിച്ചിത്രങ്ങളുമായി പ്രണവ്; കമന്റുമായി മോഹൻലാൽ…!

മലയാളത്തിന്റെ യുവ താരമായ പ്രണവ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കു വെച്ച പുതിയ ചിത്രങ്ങളും അതിനു മോഹൻലാൽ നൽകിയ കമന്റും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. മോഹൻലാലിനൊപ്പമുള്ള, അച്ഛന്റെ വാത്സല്യം തുളുമ്പുന്ന മനോഹരമായ ചിത്രമാണ് പ്രണവ് പങ്കു വെച്ചത്. അത് കൂടാതെ തന്റെ ചെറുപ്പത്തിലുള്ള മറ്റു ചിത്രങ്ങളും പ്രണവ് പങ്കു വെച്ചിട്ടുണ്ട്. അച്ഛനൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ചിത്രം പ്രണവ് പങ്കു വെച്ചപ്പോൾ അതിനു മോഹൻലാൽ മുത്തവും ഹൃദയവും ഒന്നിച്ചു നൽകിയായിരുന്നു കമന്റ് ചെയ്തത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് പ്രണവ് ഈ ചിത്രങ്ങൾ പങ്കു വെച്ചത്. മകനെ നെഞ്ചോട് ചേർത്തിരുത്തി കവിളിൽ ഉമ്മ നൽകുന്ന ചിത്രത്തിനു ആണ് മോഹൻലാൽ കമന്റു ചെയ്തത്. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലാത്ത പ്രണവ് മോഹൻലാൽ പങ്കു വെച്ച ഈ ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആയി മാറുകയാണ്.

https://www.instagram.com/p/CbE1GCKt35v/

പ്രണവ് കൂടുതലും പങ്കു വെക്കാറുള്ളത് തന്റെ യാത്രയുടെ ചിത്രങ്ങൾ ആണ്. ഹിമാലയത്തിൽ യാത്ര പോയപ്പോൾ ഉള്ള ചിത്രങ്ങൾ പ്രണവ് പങ്കു വെച്ചത് വലിയ ശ്രദ്ധയാണ് നേടിയത്. ഹൃദയം ആണ് പ്രണവ് നായകനായി എത്തിയ പുതിയ ചിത്രം. വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം അമ്പതു കോടി ക്ലബിലും ഇടം പിടിച്ചിരുന്നു. മൂന്നു ചിത്രങ്ങൾ ആണ് പ്രണവ് നായകനായി ഇതുവരെ റിലീസ് ചെയ്തത്. അതിൽ രണ്ടു ചിത്രങ്ങളും ബ്ലോക്ക്ബസ്റ്റർ ആയതോടെ ഈ നടന്റെ താരമൂല്യം വർധിച്ചിരിക്കുകയാണ്‌. പ്രണവ് ഇനി ചെയ്യാൻ പോകുന്ന ചിത്രം ഏതാണെന്നു അറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകരും സിനിമാ പ്രേമികളും.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.