ഒരൊറ്റ സിനിമകൊണ്ട് തന്നെ കേരളത്തെയാകെ ഇളക്കിമറിച്ച സംഗീത സംവിധായകൻ ആണ് ജാസി ഗിഫ്റ്റ്. ജയരാജ് ഒരുക്കിയ ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിലെ ജാസി ഒരുക്കിയ ഗാനങ്ങൾ എല്ലാം തന്നെ കേരളത്തിൽ ട്രെൻഡ് സെറ്ററുകൾ ആയി മാറി. അതോടൊപ്പം ജാസി എന്ന ഗായകനേയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. പിന്നീട് ഒട്ടേറെ മികച്ച ഗാനങ്ങൾ ഈ ഗായകനിൽ നിന്നും സംഗീത സംവിധായകനിൽ നിന്നും നമ്മുക്ക് കിട്ടി. ഇപ്പോഴിതാ വീണ്ടും ജാസി ഗിഫ്റ്റിന്റെ ശബ്ദത്തിൽ എത്തിയ ഒരു ഗാനം സൂപ്പർ ഹിറ്റായി മാറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. സൂപ്പർ ഹിറ്റ് ടിവി പരമ്പരയായ ഉപ്പും മുളകിന്റെ രചയിതാവായ അഫ്‌സല്‍ അബ്ദുല്‍ ലത്തീഫിന്റെ ആദ്യത്തെ സംവിധാന സംരംഭമായ പത്രോസിന്റെ പടപ്പുകൾ എന്ന ചിത്രത്തിലെ ഫുൾ ഓൺ ആണേ എന്ന ഗാനമാണ് ഇപ്പോൾ ഒരു മില്ല്യൺ കാഴ്ചക്കാരേയും നേടി യൂട്യൂബിൽ ട്രെൻഡ് ആവുന്നത്. ജേക്സ് ബിജോയ് സംഗീതം നൽകിയ ഈ ഗാനം രചിച്ചത് ശബരീഷ് വർമ്മയും ടിറ്റോ പി തങ്കച്ചനും ചേർന്നാണ്.
ട്രാക്ക് കേട്ടപ്പോൾത്തന്നെ വളരെ രസകരമായി തോന്നിയ ഗാനമാണ് ഇതെന്നും ഇതൊരു നല്ല എനര്ജിയുള്ള തമാശ പാട്ടാണ് എന്നും ജാസി ഗിഫ്റ്റ് പറയുന്നു. ഇത് പാടാൻ ജേക്സ് ബിജോയ് വിളിച്ചപ്പോൾ ഏറെ സന്തോഷം തോന്നി എന്നും അദ്ദേഹം പറയുന്നു. സിനിമയെ മൊത്തം വിവരിക്കുന്ന ഒരുതരം പാട്ടാണത് എന്നും ഇത് എല്ലാവര്ക്കും ഇഷ്ടപെടും എന്ന് ആദ്യമേ തോന്നിയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറേ നാളുകൾക്ക് ശേഷമാണ് ഒരു ഫൺ സോങ് കിട്ടുന്നത് എന്ന് പറഞ്ഞ ജാസി ഗിഫ്റ്റ്, ഇപ്പോഴത്തെ കാലത്തു നല്ല എനർജിയും പോസിറ്റീവ് വൈബുമൊക്കെയുള്ള പാട്ടുകൾ ട്രെൻഡിങ്ങാണ് എന്നും വിശദീകരിക്കുന്നു. ദൃശ്യങ്ങൾ നന്നായി വരുന്നത് പാട്ടിനു ഗുണം ചെയ്യുമെന്നും ആ ഭാഗ്യം കൂടി ഈ പാട്ടിനു കിട്ടി എന്നും അദ്ദേഹം പറഞ്ഞു. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ബ്ലോക്ക്‌ബസ്റ്റർ ചിത്രത്തിന്റെ സഹ എഴുത്തുകാരനായ ഡിനോയ് പൗലോസിന്റെ രചനയിൽ ഒരുങ്ങിയ പത്രോസിന്റെ പടപ്പുകളിൽ ഡിനോയ് പൗലോസ്, ഷറഫുദീൻ, നസ്‌ലീൻ, ശബരീഷ് വർമ്മ, രഞ്ജിത മേനോൻ, ഗ്രേയ്‌സ് ആന്റണി, ജെയിംസ് ഏലിയ, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു എന്നിവരാണ് അഭിനയിക്കുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.