[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

സ്വാതന്ത്ര്യത്തിന്റെ ആഘോഷം; രാജമൗലി ചിത്രത്തിലെ പുതിയ ഗാനം; വീഡിയോ കാണാം..!

ബാഹുബലി സീരിസിന് ശേഷം എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് ആർ ആർ ആർ. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായി നിർമ്മിച്ച ഈ സിനിമ വരുന്ന മാർച്ച് 25 നു ആഗോള റിലീസ് ആയി എത്തുകയാണ്. ഇതിന്റെ ടീസർ, മേക്കിങ് വീഡിയോ, ട്രൈലെർ, രണ്ടു ഗാനങ്ങൾ എന്നിവ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ സ്വാതന്ത്ര്യത്തിന്റെ ആഘോഷവുമായി ഈ ചിത്രത്തിലെ ഏറ്റുക ജെണ്ട എന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ജൂനിയർ എൻ ടി ആർ, റാം ചരൺ, ആലിയ ഭട്ട് എന്നിവർ നൃത്തം ചെയ്യുന്ന ഈ വീഡിയോ ഗാനം ഇപ്പോൾ സൂപ്പർ ഹിറ്റായി കഴിഞ്ഞു. സരസ്വതീപുത്ര രാമജോഗയ്യ ശാസ്ത്രി ആണ് ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. വിശാൽ മിശ്ര, പൃഥ്‌വി ചന്ദ്ര, എം എം കീരവാണി, സാഹിതി ചഗാന്റി, ഹാരിക നാരായൺ എന്നിവർ ചേർന്ന് പാടിയ ഈ ഗാനത്തിന് ഈണം പകർന്നത് എം എം കീരവാണി ആണ്.

ബോളിവുഡ് താരം അജയ് ദേവ്‌ഗൺ കൂടി പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവൻസൺ, അലിസൻ ഡൂഡി, ശ്രിയ സരൺ, ഛത്രപതി ശേഖർ, രാജീവ് കനകാല എന്നിവരും അഭിനയിച്ചിരിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രത്തിൽ കോമരം ഭീം ആയി ജൂനിയർ എൻ ടി ആർ അഭിനയിച്ചപ്പോൾ അല്ലൂരി സീതാരാമ രാജു ആയാണ് റാം ചരൺ വേഷമിട്ടത്. കെ വി വിജയേന്ദ്ര പ്രസാദ് എഴുതിക്കിയ കഥയ്ക്ക് എസ് എസ് രാജമൗലി തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഡി വി വി എന്റെർറ്റൈന്മെന്റ്സ് ആണ്. കെ കെ സെന്തിൽ കുമാർ കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദ് ആണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.