മലയാളത്തിന്റെ യുവ താരമായ പ്രണവ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കു വെച്ച പുതിയ ചിത്രങ്ങളും അതിനു മോഹൻലാൽ നൽകിയ കമന്റും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. മോഹൻലാലിനൊപ്പമുള്ള, അച്ഛന്റെ വാത്സല്യം തുളുമ്പുന്ന മനോഹരമായ ചിത്രമാണ് പ്രണവ് പങ്കു വെച്ചത്. അത് കൂടാതെ തന്റെ ചെറുപ്പത്തിലുള്ള മറ്റു ചിത്രങ്ങളും പ്രണവ് പങ്കു വെച്ചിട്ടുണ്ട്. അച്ഛനൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ചിത്രം പ്രണവ് പങ്കു വെച്ചപ്പോൾ അതിനു മോഹൻലാൽ മുത്തവും ഹൃദയവും ഒന്നിച്ചു നൽകിയായിരുന്നു കമന്റ് ചെയ്തത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് പ്രണവ് ഈ ചിത്രങ്ങൾ പങ്കു വെച്ചത്. മകനെ നെഞ്ചോട് ചേർത്തിരുത്തി കവിളിൽ ഉമ്മ നൽകുന്ന ചിത്രത്തിനു ആണ് മോഹൻലാൽ കമന്റു ചെയ്തത്. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലാത്ത പ്രണവ് മോഹൻലാൽ പങ്കു വെച്ച ഈ ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആയി മാറുകയാണ്.
https://www.instagram.com/p/CbE1GCKt35v/
പ്രണവ് കൂടുതലും പങ്കു വെക്കാറുള്ളത് തന്റെ യാത്രയുടെ ചിത്രങ്ങൾ ആണ്. ഹിമാലയത്തിൽ യാത്ര പോയപ്പോൾ ഉള്ള ചിത്രങ്ങൾ പ്രണവ് പങ്കു വെച്ചത് വലിയ ശ്രദ്ധയാണ് നേടിയത്. ഹൃദയം ആണ് പ്രണവ് നായകനായി എത്തിയ പുതിയ ചിത്രം. വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം അമ്പതു കോടി ക്ലബിലും ഇടം പിടിച്ചിരുന്നു. മൂന്നു ചിത്രങ്ങൾ ആണ് പ്രണവ് നായകനായി ഇതുവരെ റിലീസ് ചെയ്തത്. അതിൽ രണ്ടു ചിത്രങ്ങളും ബ്ലോക്ക്ബസ്റ്റർ ആയതോടെ ഈ നടന്റെ താരമൂല്യം വർധിച്ചിരിക്കുകയാണ്. പ്രണവ് ഇനി ചെയ്യാൻ പോകുന്ന ചിത്രം ഏതാണെന്നു അറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകരും സിനിമാ പ്രേമികളും.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.