ഏറെ ചർച്ചയായ ചിത്രം കുഞ്ഞാലിമരയ്ക്കർ ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ട് ഒരുങ്ങുകയാണ്. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ കാണുമെന്നാണ് അറിയാൻ കഴിയുന്നത്. ചിത്രത്തെ പറ്റിയുള്ള ചർച്ചകൾ മാസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു, എന്നാൽ പിന്നീട് അണിയറക്കാർ ഔദ്യോഗികമായി പ്രഖ്യാപനത്തിലേക്ക് എത്താത്തത് കൊണ്ട് തന്നെ ആരാധകരും സംശയത്തിലായിരുന്നു. എല്ലാത്തിനുമുള്ള മറുപടിയുമായാണ് ചിത്രം എത്തുന്നത്. മോഹൻലാൽ നായകനായ ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശനാണ്. നീരാളിയുടെ നിർമ്മാതാവ് സന്തോഷ് ടി കുരുവിളയായിരിക്കും ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാലുമൊത്ത് സന്തോഷ് ടി കുരുവിള ചെയ്യുന്ന രണ്ടാമത് ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ. ചരിത്ര കഥപറയുന്ന ചിത്രമായതിനാൽ തന്നെ വമ്പൻ ബജറ്റിലായിരിക്കും ചിത്രം അണിയിച്ചൊരുക്കുക.
മലയാളികളുടെ പ്രിയ കൂട്ടുകെട്ട് പ്രിയദർശനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത പുറത്തു വന്നത് മുതൽ ആരാധകരും കാത്തിരിപ്പിലാണ്. ഇതിനു മുൻപ് ഇരുവരും ഒന്നിച്ച ഒപ്പം സൂപ്പർ ഹിറ്റായി മാറിയിരുന്നു. കലാപാനിയാണ് ഇതിനു മുൻപ് ഇരുവരും ഒന്നിച്ച ചരിത്ര കഥ പറഞ്ഞ ചിത്രം. സാമൂതിരിയുടെ നാവിക സേനയുടെ തലവനായിരുന്ന കുഞ്ഞാലി മരയ്ക്കാർ ആകുവാനായി ഒടിയന് ശേഷം സ്വീകരിക്കുന്ന വലിയ മേക്കോവറിനു കൂടി വഴിയൊരുങ്ങുകയാണ്. ചിത്രത്തിൽ ബോളീവുഡിൽ നിന്നും മറ്റ് തമിഴ്, തെലുങ്ക് ഇൻഡസ്ട്രിയിൽ നിന്നും താരങ്ങൾ അണിനിരക്കും. ഇതേ പേരിൽ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദും മറ്റൊരു ചിത്രം ആലോചിച്ചിരുന്നു. ചിത്രത്തിനെ പറ്റി പിന്നീട് വാർത്തകൾ ഒന്നും പുറത്തു വന്നിരുന്നില്ല. എങ്കിലും ഇതിനോടകം തന്നെ ചർച്ചയായി മാറിയ കുഞ്ഞാലി മരയ്ക്കാരുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കാം
ക്രിസ്തുമസ് റിലീസായി ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തുന്ന സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ഇ ഡി -എക്സ്ട്രാ ഡീസന്റിന്റെ പ്രീ റിലീസ് ടീസർ…
സുരാജ് വെഞ്ഞാറമൂട് നായകനായി ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന എക്സ്ട്രാ ഡീസന്റ് ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ഇന്ന് മുതൽ ആരംഭിക്കും.…
ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. മലയാളം, ഹിന്ദി,…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഡിസംബർ ഇരുപതിന് റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ ടീസർ, പോസ്റ്ററുകൾ , ഗാനങ്ങൾ…
മലയാളത്തിന്റെ മെഗാതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ അണിനിരത്തി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ബഡ്ജറ്റ്…
സുരാജ് വെഞ്ഞാറമ്മൂട് നായകനായി എത്തുന്ന ആമിർ പള്ളിക്കൽ ചിത്രം എക്സ്ട്രാ ഡീസന്റ് ഡിസംബർ ഇരുപതിനാണ് റിലീസ് ചെയ്യുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.