മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം ഈ വരുന്ന ഡിസംബർ പന്ത്രണ്ടിന് നാല് ഭാഷകളിൽ ആയി റിലീസ് ചെയ്യാൻ പോവുകയാണ്. വേൾഡ് വൈഡ് റിലീസ് ആയി എത്തുന്ന ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രവും റിലീസും ആണ്. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായ മാമാങ്കം സംവിധാനം ചെയ്തത് എം പദ്മകുമാറും, രചിച്ചത് ശങ്കർ രാമകൃഷ്ണനും ആണ്. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ബജറ്റ് 55 കോടി രൂപയാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ മാമാങ്കത്തിന് എല്ലാവിധ വിജയാശംസകളുമായി എത്തിയിരിക്കുകയാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ.
തന്റെ ഫേസ്ബുക് പേജിലൂടെ ആണ് മാമാങ്കത്തിന് ആശംസകൾ നേർന്നു കൊണ്ട് മോഹൻലാൽ വാക്കുകൾ പങ്കു വെച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “ലോകരാജ്യങ്ങൾ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിൻ്റെ വീരചരിത്രകഥകൾ വെള്ളിത്തിരയിലെത്തുകയാണ് ഡിസംബർ 12ന്. മാമാങ്കം മലയാളത്തിൻ്റെ ഉത്സവമായിത്തീരാൻ എല്ലാവിധ ആശംസകളും നേരുന്നു..”. മോഹൻലാൽ ഈ ചിത്രത്തിന് വേണ്ടി നരേഷൻ ചെയ്യുന്നുണ്ട് എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു എങ്കിലും അതിനു സ്ഥിതീകരണം ലഭിച്ചിരുന്നില്ല. ഏതായാലും ഇപ്പോൾ മമ്മൂട്ടി ചിത്രത്തിന് മോഹൻലാൽ നൽകിയ ഈ ആശംസ മലയാളത്തിലെ താര രാജാക്കന്മാർ തമ്മിലുള്ള സൗഹൃദം ഒരിക്കൽ കൂടി ലോകത്തിനു മുന്നിൽ കാണിച്ചു കൊടുക്കുകയാണ്.
ഉണ്ണി മുകുന്ദൻ, അനു സിതാര, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്‌ലൻ, തരുൺ അറോറ, സുരേഷ് കൃഷ്ണ, സിദ്ദിഖ്, മണിക്കുട്ടൻ, മണികണ്ഠൻ ആചാരി. ഇടവേള ബാബു, സുനിൽ സുഗത, കവിയൂർ പൊന്നമ്മ, കനിഹ, ഇനിയ, ജയൻ ചേർത്തല തുടങ്ങി ഒരു വലിയ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് എം ജയചന്ദ്രനും എഡിറ്റ് ചെയ്തത് രാജ മുഹമ്മദും ആണ്. മനോജ് പിള്ള ആണ് ഇതിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നതു.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.