Mohanlal watched 2.0 with Pranav Mohanlal and Suchithra
സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ 2.0 എന്ന ചിത്രം ലോകമെമ്പാടു നിന്നും നാനൂറു കോടിയിൽ അധികം കളക്ഷൻ നേടി ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. ത്രീഡിയിൽ ഒരുക്കിയ ദൃശ്യ വിസ്മയം എന്നാണ് ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ചിത്രത്തെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. രജനികാന്ത് നായകനും ബോളിവുഡ് സൂപ്പർ സ്റ്റാർ അക്ഷയ് കുമാർ വില്ലനുമായെത്തിയ ഈ ചിത്രം കേരളത്തിലും ഗംഭീര വിജയമാണ് നേടുന്നത്. ടോമിച്ചൻ മുളകുപാടം ആണ് കേരളത്തിലെ എക്കാലത്തെയും വലിയ റിലീസ് ആയി ഈ ചിത്രം എത്തിച്ചത്. ഇപ്പോഴിതാ 2.0 തിയേറ്ററിൽ ഫാമിലി ആയി പോയി കണ്ടിരിക്കുകയാണ് മലയാള സിനിമയുടെ താര ചക്രവർത്തിയായ മോഹൻലാൽ.
മോഹൻലാലിന് ഒപ്പം മകനും യുവ താരവുമായ പ്രണവ് മോഹൻലാലും ഭാര്യ സുചിത്രയും ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാളായ സനിൽ കുമാറും ഉണ്ടായിരുന്നു. മോഹൻലാൽ കുടുംബവുമൊരുമിച്ചു ഈ ചിത്രം കാണുന്ന ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. തന്റെ ഉടമസ്ഥതയിൽ ഉള്ള ഹരിപ്പാടുള്ള മോഹൻലാൽ സിനിപ്ലെക്സിൽ നിന്നാണ് മോഹൻലാൽ ഈ ചിത്രം കണ്ടതെന്നാണ് സൂചന. ചിത്രം അദ്ദേഹത്തിന് ഒരുപാട് ഇഷ്ട്ടപെട്ടതായും മോഹൻലാലിനോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇപ്പോൾ താര സംഘടനയായ ‘അമ്മ ദുബായിൽ ഒരുക്കുന്ന ഒന്നാണ് നമ്മൾ എന്ന സ്റ്റേജ് ഷോ റിഹേഴ്സലിന്റെ തിരക്കിൽ ആണ് അദ്ദേഹം. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപയുടെ സഹായം നല്കാൻ ആണ് ഏഷ്യാനെറ്റുമായി ചേർന്ന് ‘അമ്മ ഈ പ്രോഗ്രാം നടത്തുന്നത്. ഡിസംബർ ഏഴിന് ആണ് ഈ സ്റ്റേജ് ഷോ നടക്കുക. അതിനു ശേഷം ഡിസംബർ പന്ത്രണ്ടോടെ പ്രിയദർശൻ ഒരുക്കുന്ന മരക്കാരിൽ മോഹൻലാൽ ജോയിൻ ചെയ്യും.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.