[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തലൈവർക്കു വില്ലൻ മക്കൾ സെൽവൻ; പേട്ടയിൽ മാസ്സ് ലുക്കിൽ വിജയ് സേതുപതി.

ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരുന്ന പേട്ടയിലെ വിജയ് സേതുപതിയുടെ മാസ് പോസ്റ്റർ എത്തി. ജിത്തു എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതി അഭിനയിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകനായ കാർത്തിക് സുബ്ബരാജ് ആണ്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ഈ ചിത്രം വരുന്ന പൊങ്കലിന് ലോകമെമ്പാടും റിലീസ് ചെയ്യും. ഇന്ന് റിലീസ് ചെയ്ത വിജയ് സേതുപതി സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു നിമിഷങ്ങൾക്കകം ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്. ഇതിലെ രജനികാന്തിന്റെ കിടിലൻ ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ ദിവസമാണ് അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ഈ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസ് ചെയ്തത്. സൂപ്പർ സ്റ്റാറിന്റെ ഡയലോഗോട് കൂടിയ ഈ കിടിലൻ ഗാനം ഇപ്പോഴേ സൂപ്പർ ഹിറ്റായി മാറി കഴിഞ്ഞു. രജനികാന്ത്, വിജയ് സേതുപതി എന്നിവരെ കൂടാതെ ബോളിവുഡ് താരം നവാസുദീൻ സിദ്ദിഖി, ബോബി സിംഹ, സിമ്രാൻ, തൃഷ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. തിരു ദൃശ്യങ്ങൾ ഒരുക്കിയ പേട്ട എഡിറ്റ് ചെയ്തിരിക്കുന്നത് വിവേക് ഹർഷൻ ആണ്. ശങ്കർ ഒരുക്കിയ എന്തിരൻ 2 എന്ന ബ്രഹ്മാണ്ഡ ചിത്രം സൂപ്പർ ഹിറ്റ് ആയതിന്റെ സന്തോഷത്തിൽ ആണ് രജനികാന്ത് എങ്കിൽ, ചെക്ക ചിവന്ത വാനം, 96 എന്നെ ചിത്രങ്ങളുടെ വിജയത്തിന്റെ നിറവിൽ ആണ് വിജയ് സേതുപതി. ഈ മാസം തന്നെ അദ്ദേഹം നായകനായ സീതാക്കത്തി എന്ന ചിത്രവും റിലീസ് ചെയ്യും.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.