[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

താര കൂട്ടായ്മയിൽ സൂപ്പർ ഹിറ്റായി മോഹൻലാലിന്റെ മെന്റലിസം പെർഫോമൻസ്

രണ്ടു ദിവസം മുൻപാണ് സൗത്ത് ഇന്ത്യൻ മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ ഹൈദരാബാദിൽ ഉള്ള പുതിയ വീട്ടിൽ വെച്ച് ദക്ഷിണേന്ത്യയിലെ സീനിയർ താരങ്ങൾ ഒത്തു കൂടിയത്. 10 വർഷമായി നടക്കുന്ന എൺപതുകളിൽ സിനിമയിൽ എത്തിയ താരങ്ങളുടെ ഇത്തവണത്തെ റീയൂണിയനും ഗംഭീരമായി. ലിസ്സി, സുഹാസിനി എന്നിവർ ചേർന്ന് ആദ്യം നടിമാർക്കായി ആരംഭിച്ച ഈ പരിപാടി പിന്നീട് എല്ലാ താരങ്ങളേയും ഉൾപ്പെടുത്തി വിപുലീകരിക്കുകയായിരുന്നു. മലയാളത്തിൽ നിന്ന് മോഹൻലാൽ, ജയറാം എന്നിവർ കഴിവതും മുടങ്ങാതെ ഈ താര കൂട്ടായ്മയിൽ പങ്കെടുക്കാറും ഉണ്ട്. എല്ലാത്തവണയും ഈ താര കൂട്ടായ്മയിലെ താരം ആവാറുള്ളത് മോഹൻലാൽ ആണ്.

താരങ്ങൾ എല്ലാവരും പാട്ടും നൃത്തവും കോമഡി സ്കിറ്റും ഒക്കെയായി സന്തോഷം പങ്കിടുന്ന ഈ പരിപാടിയിൽ മോഹൻലാൽ നിറഞ്ഞു നിൽക്കും. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല എന്നാണ് താര കൂട്ടായ്മയിൽ പങ്കെടുത്ത പ്രശസ്ത നടൻ രമേഷ് പറയുന്നത്. ഇത്തവണ പാട്ടിനും നൃത്തത്തിനും ഒപ്പം മെന്റലിസ്റ് ആക്ട് കൂടെ ചെയ്താണ് മോഹൻലാൽ തന്റെ കൂട്ടുകാരെ വിസ്‍മയിപ്പിച്ചത് എന്നും മോഹൻലാലിന്റെ മെന്റലിസ്റ് ആക്ട് അവിടെ സൂപ്പർ ഹിറ്റായിരുന്നു എന്നും രമേഷ് പറയുന്നു. എൺപതുകളിൽ സിനിമയിൽ എത്തിയ ഒട്ടുമിക്ക തെന്നിന്ത്യൻ താരങ്ങളുമായും വലിയ സൗഹൃദം പുലർത്തുന്ന നടൻ ആണ് മോഹൻലാൽ. ഇവർക്കൊപ്പം മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ മകനായ രാം ചരണുമായും സൗഹൃദം പങ്കിടുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

മോഹൻലാൽ, ചിരഞ്ജീവി, ജയറാം, രമേഷ്, റഹ്മാൻ, ശരത് കുമാർ, ജഗപതി ബാബു, നാഗാർജുന, വെങ്കിടേഷ്, സുമൻ, മേനക, ഖുശ്‌ബു, രാധിക ശരത് കുമാർ, സുമലത, ശോഭന, പാർവതി, ജാക്കി ഷെറോഫ്, പൂനം ധില്ലൻ, അംബിക, രേവതി, ജയപ്രദ, പൂർണ്ണിമ ഭാഗ്യരാജ്, സരിക, അമല, പ്രഭു, ഭാഗ്യരാജ്, ലിസ്സി, രാധ, നദിയ മൊയ്‌ദു എന്നിവർ ആണ് കഴിഞ്ഞ ദിവസം റീയൂണിയനിൽ പങ്കെടുത്ത പ്രമുഖർ. സൂപ്പർ സ്റ്റാർ രജനികാന്ത്, മുകേഷ് തുടങ്ങിയവരും മുൻപ് ഈ റീയൂണിയന്റെ ഭാഗമായിട്ടുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.