[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദളപതി 64 ന്റെ സെറ്റിൽ ആദ്യമായി വിജയ് സാറിനെ കണ്ടപ്പോൾ 96 ലെ പ്രകടനത്തിന് അഭിനന്ദിച്ചു; മലയാളി താരം ഗൗരി കിഷൻ

96 എന്ന ഒറ്റ തമിഴ് ചിത്രത്തിലൂടെ തന്നെ സൗത്ത് ഇന്ത്യ മുഴുവൻ പ്രശസ്തയായ നടിയാണ് മലയാളി ആയ ഗൗരി കിഷൻ. അതിനു ശേഷം മാർഗം കളി എന്ന മലയാള ചിത്രത്തിൽ അതിഥി വേഷം ചെയ്ത ഗൗരി സണ്ണി വെയ്‌ന്റെ നായികാ വേഷത്തിൽ അനുഗ്രഹീതൻ ആന്റണി എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രം അടുത്ത വർഷം റിലീസ് ചെയ്യും. ഇപ്പോഴിതാ ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 64 ഇൽ വിജയ്‌ക്കൊപ്പം അഭിനയിക്കാൻ ഉള്ള ഭാഗ്യം തേടിയെത്തിയിരിക്കുകയാണ് ഈ നടിയെ. ഈ ചിത്രത്തിന്റെ ഡൽഹിയിൽ ഉള്ള സെറ്റിൽ ജോയിൻ ചെയ്ത ഗൗരി കിഷൻ ദളപതി വിജയ്‌യെ കണ്ട അനുഭവം പങ്കു വെക്കുകയാണ്.

സെറ്റിൽ വെച്ച് തന്നെ കണ്ടപ്പോൾ വിജയ് സർ 96 ലെ പ്രകടനത്തിന് തന്നെ അഭിനന്ദിച്ചു എന്നും വളരെ സിമ്പിൾ ആയ വ്യക്തിയാണ് വിജയ് എന്നും ഗൗരി പറയുന്നു. താൻ ഒരു ചിത്രം മാത്രമേ ചെയ്തിട്ടുള്ളു എന്നത് കൊണ്ട് തന്നെ അദ്ദേഹം തന്നെ തിരിച്ചറിഞ്ഞത് പോലും വലിയ ഭാഗ്യമായി ആണ് കരുതുന്നത് എന്നും ഗൗരി പറഞ്ഞു. തനിക്കു ഏറ്റവും ഇഷ്ട്ടപെട്ട വിജയ് ചിത്രം മെർസൽ ആണെന്നും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ബിഗിലിൽ മികച്ച പ്രകടനമാണ് ദളപതി കാഴ്ച വെച്ചത് എന്നും ഈ നടി പറയുന്നു. 96 ന്റെ തെലുങ്കു റീമേക്കിലും തമിഴിൽ അവതരിപ്പിച്ച അതേ കഥാപാത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഗൗരി.

ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിൽ വിജയ് സേതുപതി ആണ് വില്ലൻ ആയി എത്തുന്നത്. ഇവരെ കൂടാതെ മാളവിക മോഹനൻ, ആന്റണി വർഗീസ്, ശന്തനു ഭാഗ്യരാജ് എന്നിവരും അഭിനയിക്കുന്നുണ്ട്. സേവ്യർ ബ്രിട്ടോ നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം ഏപ്രിലിൽ ആയിരിക്കും റിലീസ് ചെയ്യുക. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് ആണ്. കൈദി എന്ന ബ്ലോക്ക്ബസ്റ്റർ കാർത്തി ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.