രണ്ടു ദിവസം മുൻപാണ് സൗത്ത് ഇന്ത്യൻ മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ ഹൈദരാബാദിൽ ഉള്ള പുതിയ വീട്ടിൽ വെച്ച് ദക്ഷിണേന്ത്യയിലെ സീനിയർ താരങ്ങൾ ഒത്തു കൂടിയത്. 10 വർഷമായി നടക്കുന്ന എൺപതുകളിൽ സിനിമയിൽ എത്തിയ താരങ്ങളുടെ ഇത്തവണത്തെ റീയൂണിയനും ഗംഭീരമായി. ലിസ്സി, സുഹാസിനി എന്നിവർ ചേർന്ന് ആദ്യം നടിമാർക്കായി ആരംഭിച്ച ഈ പരിപാടി പിന്നീട് എല്ലാ താരങ്ങളേയും ഉൾപ്പെടുത്തി വിപുലീകരിക്കുകയായിരുന്നു. മലയാളത്തിൽ നിന്ന് മോഹൻലാൽ, ജയറാം എന്നിവർ കഴിവതും മുടങ്ങാതെ ഈ താര കൂട്ടായ്മയിൽ പങ്കെടുക്കാറും ഉണ്ട്. എല്ലാത്തവണയും ഈ താര കൂട്ടായ്മയിലെ താരം ആവാറുള്ളത് മോഹൻലാൽ ആണ്.
താരങ്ങൾ എല്ലാവരും പാട്ടും നൃത്തവും കോമഡി സ്കിറ്റും ഒക്കെയായി സന്തോഷം പങ്കിടുന്ന ഈ പരിപാടിയിൽ മോഹൻലാൽ നിറഞ്ഞു നിൽക്കും. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല എന്നാണ് താര കൂട്ടായ്മയിൽ പങ്കെടുത്ത പ്രശസ്ത നടൻ രമേഷ് പറയുന്നത്. ഇത്തവണ പാട്ടിനും നൃത്തത്തിനും ഒപ്പം മെന്റലിസ്റ് ആക്ട് കൂടെ ചെയ്താണ് മോഹൻലാൽ തന്റെ കൂട്ടുകാരെ വിസ്‍മയിപ്പിച്ചത് എന്നും മോഹൻലാലിന്റെ മെന്റലിസ്റ് ആക്ട് അവിടെ സൂപ്പർ ഹിറ്റായിരുന്നു എന്നും രമേഷ് പറയുന്നു. എൺപതുകളിൽ സിനിമയിൽ എത്തിയ ഒട്ടുമിക്ക തെന്നിന്ത്യൻ താരങ്ങളുമായും വലിയ സൗഹൃദം പുലർത്തുന്ന നടൻ ആണ് മോഹൻലാൽ. ഇവർക്കൊപ്പം മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ മകനായ രാം ചരണുമായും സൗഹൃദം പങ്കിടുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
മോഹൻലാൽ, ചിരഞ്ജീവി, ജയറാം, രമേഷ്, റഹ്മാൻ, ശരത് കുമാർ, ജഗപതി ബാബു, നാഗാർജുന, വെങ്കിടേഷ്, സുമൻ, മേനക, ഖുശ്‌ബു, രാധിക ശരത് കുമാർ, സുമലത, ശോഭന, പാർവതി, ജാക്കി ഷെറോഫ്, പൂനം ധില്ലൻ, അംബിക, രേവതി, ജയപ്രദ, പൂർണ്ണിമ ഭാഗ്യരാജ്, സരിക, അമല, പ്രഭു, ഭാഗ്യരാജ്, ലിസ്സി, രാധ, നദിയ മൊയ്‌ദു എന്നിവർ ആണ് കഴിഞ്ഞ ദിവസം റീയൂണിയനിൽ പങ്കെടുത്ത പ്രമുഖർ. സൂപ്പർ സ്റ്റാർ രജനികാന്ത്, മുകേഷ് തുടങ്ങിയവരും മുൻപ് ഈ റീയൂണിയന്റെ ഭാഗമായിട്ടുണ്ട്.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.