മലയാള സിനിമാ പ്രേമികൾക്ക് മുന്നിൽ മാസിന്റെ ആറാട്ട് സമ്മാനിച്ച മോഹൻലാൽ- ഷാജി കൈലാസ് ടീം വീണ്ടും ഒന്നിക്കുകയാണ്. മോഹൻലാൽ നായകനായ ഈ ഷാജി കൈലാസ് ചിത്രം അടുത്ത മാസം ഷൂട്ടിംഗ് ആരംഭിക്കും എന്ന വിവരം മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയ വഴി പ്രഖ്യാപിച്ചത്. രാജേഷ് ജയറാം തിരക്കഥ രചിക്കുന്ന ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. 2 ഇൻഡസ്ട്രി ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- ഷാജി കൈലാസ് ടീം. 1997 ഇൽ ഈ കൂട്ടുകെട്ടിൽ പുറത്തു വന്ന ആറാം തമ്പുരാൻ മലയാള സിനിമാ ചരിത്രത്തിലെ സകല കളക്ഷൻ റെക്കോര്ഡുകളും തകർത്തപ്പോൾ ആ റെക്കോര്ഡ് തകർത്തു വീണ്ടും ഒരു ഇൻഡസ്ട്രി ഹിറ്റ് മലയാളത്തിൽ ഉണ്ടാക്കിയത് ഇതേ കൂട്ടുകെട്ടിൽ 2000 ഇൽ പുറത്തു വന്ന നരസിംഹം എന്ന ചിത്രമാണ്.
ഷാജി കൈലാസ് നിർമ്മിച്ച സൂപ്പർ ഹിറ്റ് സിബി മലയിൽ ചിത്രമായ ഉസ്താദിലും മോഹൻലാൽ ആയിരുന്നു നായകൻ. നരസിംഹം കഴിഞ്ഞു താണ്ഡവം, സൂപ്പർ ഹിറ്റായ നാട്ടുരാജാവ്, സൂപ്പർ ഹിറ്റായ ബാബ കല്യാണി, അലി ഭായി, റെഡ് ചില്ലീസ് തുടങ്ങിയ ഷാജി കൈലാസ് ചിത്രങ്ങളിലും മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. 12 വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ വീണ്ടും ഷാജി കൈലാസിന് ഒപ്പം എത്തുന്നത്. ഇപ്പോൾ പൃഥ്വിരാജ് ഒരുക്കുന്ന ബ്രോ ഡാഡി തീർത്ത മോഹൻലാൽ നാളെ മുതൽ ജീത്തു ജോസഫ് ഒരുക്കുന്ന 12ത് മാനിൽ ജോയിൻ ചെയ്യും. അത് തീർത്തതിനു ശേഷം ഒക്ടോബർ മാസത്തിൽ ഷാജി ചിത്രം ചെയ്യാനാണ് മോഹൻലാൽ തീരുമാനിച്ചിരിക്കുന്നത്. പൃഥ്വിരാജ് നായകനായി എത്തുന്ന കടുവ എന്ന ചിത്രം പാതി ഷൂട്ട് ചെയ്ത് നിർത്തിയിരിക്കുകയാണ് ഷാജി കൈലാസ്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
This website uses cookies.