വെള്ളേപ്പം എന്ന മലയാള ചിത്രം ഒരുക്കി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് പ്രവീൺ രാജ് പൂക്കാടൻ. ആ ചിത്രം കോവിഡ് പ്രതിസന്ധി മൂലം ഇതുവരെ റിലീസ് ചെയ്തിട്ടില്ല എങ്കിലും , തന്റെ ആദ്യ ചിത്രത്തിനുശേഷം പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രം ഒരുങ്ങാൻ പോവുകയാണ്. വെർജിൻ എന്നാണ് ഈ ചിത്രത്തിന്റെ പേര്. കിട്ടുണ്ണി സർക്കസ് ഇന്റർനാഷണലിന്റെ ബാനറിൽ പ്രവീൺ ഒരുക്കാൻ പോകുന്ന ഈ റൊമാന്റിക് ഹൊറർ ചിത്രം മലയാളം, തമിഴ്,തെലുങ്ക്, ഹിന്ദി,ഇംഗ്ലീഷ്,ചൈനീസ് എന്നീ ഭാഷകളിലെ പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വമ്പൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ടാണ് ഈ സിനിമയുടെ ചിത്രീകരണം നടക്കുക എന്നും റിപ്പോർട്ടിൽ പറയുന്നു. ബ്ലാക്ക് മാജിക് URSA 12K ക്യാമറയും, വാൾപേപ്പർ എൽ.ഇ. ഡി ലൈറ്റിങ് ടെക്നോളജിയും ഉപയോഗിച്ച് ചിത്രീകരിക്കുന്ന, ആദ്യത്തെ ഇന്ത്യൻ സിനിമ എന്ന പ്രത്യേകത കൂടി വെർജിൻ എന്ന ചിത്രം നേടിയടുക്കും എന്നാണ് സൂചന.
ഈ ചിത്രത്തിലെ വിസ്മയകരമായ വിഎഫ്എക്സ് സീക്വൻസുകൾ ചെയ്യുന്നത് ചൈനയിലെ പ്രശസ്തമായ വിഎഫ്എക്സ് ഡിസൈനിങ് ക്കമ്പനിയായ ബ്ലൂ ഫോക്സ് ഡിസൈൻസ് ആണെന്നും അണിയറ പ്രവർത്തകർ പറയുന്നു. വിഎഫ്എക്സ് ചെയ്യുന്ന ബ്ലൂ ഫോക്സ് ഡിസൈൻസ് തന്നെയാണ് ഈ ചിത്രം ചൈനയിൽ പ്രദർശനത്തിനെത്തിക്കുന്നതും. അതുപോലെ തന്നെ ഹൊറർ സിനിമയ്ക്ക് ആവശ്യമായ ഇ എൻ ജി(Electronic News Gathering) എന്ന അതിനൂതനമായ സാങ്കേതികവിദ്യ ചിത്രീകരണത്തിന് ഉടനീളം ഉപയോഗിക്കുന്നു എന്ന പ്രത്യേകതയും പ്രവീൺ ഒരുക്കാൻ പോകുന്ന വെർജിനു ഉണ്ട്. ഹാൻഡ് ഹെൽഡ് ടെക്നിക്സ് പരമാവധി പ്രയോജനപ്പെടുത്തുന്ന സിനിമ ആയതിനാൽ തന്നെ, ജിമ്മി ജിബ്,ഗിമ്പൽ, സ്റ്റെഡി കാമറ, ക്രെയിൻ, എന്നിവ പൂർണമായും ഒഴിവാക്കും. പക്ഷെ അത്തരം സാങ്കേതികത ആവശ്യമുള്ള ഷോട്ടുകൾക്കായി ഏറ്റവും പുതിയ എഫ് പി വി ഡ്രോണുകൾ ഉപയോഗിക്കാൻ ആണ് പ്ലാൻ. അതുപോലെ സിനിമയുടെ ചിത്രീകരണ സമയത്ത് ഷോട്ടുകളുടെ സ്റ്റെബിലൈസേഷൻ ഡിജിറ്റലി സ്റ്റെബിലൈസ് ചെയ്യുന്ന ക്യാമറകൾ ഉപയോഗിക്കാനും, പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് വാർപ് സ്റ്റെബിലൈസേഷൻ ടെക്നിക് പ്രയോജനപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. മോഹൻ പുതുശ്ശേരി ഛായാഗ്രഹണവും, മനുകൃഷ്ണ സംഗീത സംവിധാനവും, രതീഷ് കൃഷ്ണൻ കസ്റ്റിങ് & ആക്ടിങ് കൊറിയോഗ്രാഫിയും നിർവഹിക്കുന്ന വെർജിൻ്റെ പബ്ലിസിറ്റി ഡിസൈനർ റാണാപ്രതാപും, പി. ആർ. ഒ മഞ്ജു ഗോപിനാഥും ആണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.