[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആ സൂപ്പർ ഹിറ്റ് കഥാപാത്രം വീണ്ടും ചെയ്യാൻ മമ്മൂട്ടിക്ക് താല്പര്യമുണ്ടായില്ല; ഇപ്പോൾ ചെയ്യുന്നത് ഏറെ നിർബന്ധിച്ചതിനു ശേഷം; വെളിപ്പെടുത്തി രചയിതാവ്..!

മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ രചിച്ച ആളാണ് എസ് എൻ സ്വാമി. ആദ്യകാലങ്ങളിൽ കുടുംബ ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച എസ് എൻ സ്വാമി, ഇൻഡസ്ട്രി ഹിറ്റായ മോഹൻലാൽ ചിത്രം ഇരുപതാം നൂറ്റാണ്ടിനു ശേഷം ത്രില്ലർ ചിത്രങ്ങളുടെ രചയിതാവായി വമ്പൻ ഹിറ്റുകൾ നമ്മുക്ക് സമ്മാനിച്ചു. നാല് ഭാഗങ്ങൾ ആയി പുറത്തു വന്ന മമ്മൂട്ടി- കെ മധു ടീമിന്റെ സിബിഐ സീരിസ് രചിച്ചതും എസ് എൻ സ്വാമി ആണ്. ഇപ്പോഴിതാ അധികം വൈകാതെ അതിന്റെ അഞ്ചാം ഭാഗം ചെയ്യാനുള്ള ഒരുക്കത്തിലാണ് മമ്മൂട്ടി. ബാസ്‌ക്കറ്റ് കില്ലിംഗ് എന്ന പ്രത്യേക കൊലപാതക രീതിയെ അടിസ്ഥാനമാക്കി ഒരുക്കിയ കഥയാണ് ഈ അഞ്ചാം ഭാഗത്തിൽ എന്നും, ഇതോടെ സിബിഐ സീരിസ് അവസാനിക്കാൻ ആണ് സാധ്യത എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സീരിസിലെ ആദ്യത്തെ ഭാഗമായ ഒരു സി ബി ഐ ഡയറികുറിപ്പും മൂന്നാം ഭാഗമായ സേതുരാമയ്യർ സി ബി ഐയും വിജയം കൊയ്തപ്പോൾ രണ്ടാം ഭാഗമായ ജാഗ്രതയും നാലാം ഭാഗമായ നേരറിയാൻ സിബിഐയും ആ വിജയം ആവർത്തിക്കാതെ പോയി. അത് കൊണ്ട് തന്നെ ഈ അഞ്ചാം ഭാഗം വലിയ വിജയത്തിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് എസ് എൻ സ്വാമി- കെ മധു ടീം.

എന്നാൽ അഞ്ചാം ഭാഗം ചെയ്യാൻ മമ്മൂട്ടിക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല എന്ന് പറയുകയാണ് എസ് എൻ സ്വാമി. മമ്മൂട്ടിയുടെ 70ാം ജന്മദിനത്തിനോട് അനുബന്ധിച്ച് മീഡിയ വണ്‍ ചാനലിനോട് സംസാരിച്ചപ്പോഴാണ് എസ് എൻ സ്വാമി ഇത് വെളിപ്പെടുത്തിയത്. നാല് തവണ ആ കഥാപാത്രമായി എന്നും  വീണ്ടും ആവര്‍ത്തിക്കുമ്പോള്‍, ചെയ്യാന്‍ താത്പര്യം തോന്നുന്നില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത് എന്നും സ്വാമി പറയുന്നു. അവസാനം നിര്‍ബന്ധത്തിന് വഴങ്ങിയാണ് അഞ്ചാം ഭാഗത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത് എന്നും എസ് എൻ സ്വാമി കൂട്ടിച്ചേർത്തു. ഏറ്റവും ആദ്യം ഈ ചിത്രത്തെ കുറിച്ച് ചിന്തിച്ചപ്പോൾ കഥാപാത്രം സി.ബി.ഐ ആയാല്‍ നന്നാവുമെന്ന് മമ്മൂട്ടിയാണ് പറഞ്ഞതെന്ന് എന്നും ഈ കഥാപാത്രം ബ്രാഹ്മണൻ ആയാൽ നന്നാവുമെന്നും പറഞ്ഞത് മമ്മൂട്ടി ആണെന്നും സ്വാമി ഓർത്തെടുക്കുന്നു. 

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.