മലയാള സിനിമയുടെ താരസംഘടനയാണ് “അമ്മ” .വർഷങ്ങളായി നടത്തി പോരുന്ന ഈ പ്രസ്ഥാനം മുന്നോട്ട് നയിക്കുന്നതും സിനിമ താരങ്ങൾ തന്നെയാണ് , എന്നാൽ കുറച്ച് മാസങ്ങൾക്ക് മുമ്പ് ഈ സംഘടനക്ക് വിള്ളൽ സംഭവിക്കുകയും ചിലർ പുറത്തു പോവുകയും ചിലരെ പുറത്താക്കുകയും ചെയ്തിരുന്നു. 17 വർഷക്കാലം അമ്മയുടെ പ്രസിഡന്റ് ശ്രീ ഇന്നസെന്റ് ആയിരുന്നു എന്നാൽ അദ്ദേഹം പ്രസിഡന്റ് സ്ഥാനം ഇപ്പോൾ ഒഴിയുകയാണ്. പുതിയ പ്രസിഡന്റ് ആരായിരിക്കും എന്ന ആക്ഷാംശയിൽ ഇരിക്കുമ്പോളാണ് അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ എത്തിയെക്കുമെന്ന സൂചന അമ്മ സംഘാടകർ തന്നെ പുറത്ത് വിട്ടത്
ഈ മാസം 24ന് കൂടുന്ന അമ്മ ജനറൽ ബോഡി മീറ്റിംഗിൽ ഒദ്യോഗികമായി സ്ഥിതികരണം ഉണ്ടാവും. അതുപോലെ തന്നെ ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും തിരഞ്ഞെടുക്കപ്പെടും എന്നാണ് അറിയാൻ സാധിച്ചത്. ഇന്നസെന്റിന്റെ ആവശ്യപ്രകാരമായിരുന്നു മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷൻ നൽകുന്നതെന്നും സൂചനയുണ്ട്. എന്നാൽ മോഹൻലാൽ തന്റെ നയം അടുത്തിടെ വ്യക്തമാക്കിയിരുന്നു , മറ്റാരെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് വേണ്ടി നോമിനേഷൻ നൽകുകയാണെങ്കിൽ താൻ മത്സരിക്കില്ല എന്നും ഉറപ്പ് നൽകയിട്ടുണ്ട്. മോഹൻലാൽ ഓസ്‌ട്രേലിയയിൽ ഷൂട്ടിങ് തിരക്കിലാണ് എന്നാൽ അമ്മയുടെ ജനറൽ ബോഡി മീറ്റിങ് മുമ്പായി താരം കേരളത്തിൽ എത്തിച്ചേരും.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.