[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാലിനും മധുവിനുമൊപ്പം മരക്കാർ ആവാൻ അമിതാബ് ബച്ചനും കമൽ ഹാസനും?

കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ ഒരുക്കാൻ പോകുന്ന മരക്കാർ: അറബിക്കടലിന്റെ സിംഹത്തിന്റെ കാസ്റ്റിംഗ് പൂർത്തിയായി വരികയാണ്. അതിന്റെ ഭാഗമായി ഇന്ന് ചിത്രത്തിലെ മറ്റൊരു താരത്തിന്റെ പേര് കൂടി പുറത്തു വിട്ടു. കുഞ്ഞാലി മരക്കാർ നാലാമന്റെ കഥയാണ് ഈ ചിത്രം പറയാൻ പോകുന്നത്. കുഞ്ഞാലി മരക്കാർ നാലാമൻ ആയി മോഹൻലാൽ എത്തുമ്പോൾ കുഞ്ഞാലി മരക്കാർ ഒന്നാമൻ ആയി എത്താൻ പോകുന്നത് മലയാളത്തിലെ ഏറ്റവും സീനിയർ ആയ നടന്മാരിലൊരാളായ മധു ആണ്. ഒരുപാട് സൂപ്പർ വിജയം നേടിയ ചിത്രങ്ങളിൽ ഒരുമിച്ചിട്ടുള്ള മോഹൻലാൽ- മധു ടീം ഈ ചിത്രത്തിലൂടെ ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുകയാണ്.

മധുവിനെ കൂടാതെ കുഞ്ഞാലി മരക്കാർ രണ്ടാമനും മൂന്നാമനും വേണ്ടിയുള്ള താരനിർണ്ണയവും പുരോഗമിക്കുകയാണ്. ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തമിഴിൽ നിന്ന് കമല ഹാസനെയും ഹിന്ദിയിൽ നിന്ന് അമിതാബ് ബച്ചനെയുമാണ് സമീപിച്ചിരിക്കുന്നതെന്നാണ് അനൗദ്യോഗിക വിവരങ്ങൾ പറയുന്നത്. ബോളിവുഡിൽ നിന്ന് സുനിൽ സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവരും തെലുങ്കിൽ നിന്ന് നാഗാർജുനയും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാവുമെന്നും സൂചനയുണ്ട്.

നവംബറില്‍ ഷൂട്ടിങ് തുടങ്ങണം എന്നുള്ളതിനാല്‍ എത്രയും പെട്ടെന്ന് കാസ്റ്റിങ് പൂര്‍ത്തിയാക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. നൂറു കോടി മുതൽ മുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയതും പ്രിയദർശൻ തന്നെയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സഹനിർമ്മാതാക്കളായി മൂൺ ഷോട്ട് എന്റർടൈൻമെന്റ് ഉടമ സന്തോഷ് ടി കുരുവിളയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ സി ജെ റോയിയും ഈ ചിത്രത്തിന്റെ ഭാഗമാകും. പ്രൊജക്റ്റ് ഡിസൈനർ ആയി സാബു സിറിലും ക്യാമറാമാൻ ആയി എസ് തിരുവും ആണ് ഈ പ്രിയദർശൻ- മോഹൻലാൽ ചിത്രത്തിന്റെ ഭാഗമാവുന്നതു എന്നും റിപ്പോർട്ടുകൾ ഉണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.