[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാൽ വീണ്ടും ബോളിവുഡിൽ

മലയാളത്തിലെ സൂപ്പർ മെഗാ താരമായ മോഹൻലാൽ വീണ്ടും ബോളിവുഡിൽ എത്തുന്നു എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതിനു മുൻപ് മൂന്നു ബോളിവുഡ് ചിത്രങ്ങളിൽ ആണ് മോഹൻലാൽ അഭിനയിച്ചിട്ടുള്ളത്. 2002 ഇൽ റാം ഗോപാൽ വർമ്മ ഒരുക്കിയ കമ്പനി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച മോഹൻലാൽ ആ ചിത്രത്തിലെ ഗംഭീര പ്രകടനത്തിലൂടെ, ബോളിവുഡിലെ ഏറ്റവും വലിയ സിനിമാ പുരസ്‍കാരമായ  ഐഫ അവാർഡ് നേടുന്ന ആദ്യ മലയാള താരവുമായി മാറി. മികച്ച സഹനടനുള്ള ആ വർഷത്തെ അവാർഡ് ആണ് മോഹൻലാൽ ഏറ്റു വാങ്ങിയത്. അതിനു ശേഷം റാം ഗോപാൽ വർമ്മ തന്നെ ഒരുക്കിയ ആഗ് എന്ന ചിത്രത്തിൽ അമിതാബ് ബച്ചനൊപ്പവും പ്രിയദർശൻ ഒരുക്കിയ തേസ് എന്ന ചിത്രത്തിൽ അജയ് ദേവ്ഗണിന് ഒപ്പവും മോഹൻലാൽ അഭിനയിച്ചു. പലപ്പോഴായി ബോളിവുഡ് ചിത്രങ്ങളിൽ നിന്ന് ഓഫർ വന്നെങ്കിലും മലയാളത്തിലെ തിരക്ക് മൂലം അതെല്ലാം അദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു. കുമാർ സാഹ്നി, വിശാൽ ഭരദ്വാജ്, ഷൂജിത് സർക്കാർ തുടങ്ങി ഒട്ടേറെ ബോളിവുഡ് സംവിധായകർ മോഹൻലാലിനെ സമീപിച്ചതുമാണ്.

എന്നാൽ ഇപ്പോൾ വലിയ ഇടവേളയ്ക്കു ശേഷം മോഹൻലാൽ ഒരു ബോളിവുഡ് ചിത്രത്തിൽ പ്രത്യക്ഷപ്പെടാൻ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് വാർത്തകൾ പറയുന്നത്. ഒടിയൻ എന്ന മോഹൻലാൽ നായകനായ മലയാള ചിത്രമൊരുക്കിയ ശ്രീകുമാർ മേനോൻ ഒരുക്കുന്ന പുതിയ ചിത്രമാണ് മിഷൻ കൊങ്കൺ. ടി ഡി രാമകൃഷ്ണൻ തിരക്കഥ രചിക്കുന്ന ഈ ചിത്രം ഹിന്ദിയിൽ ആണ് ഒരുക്കുന്നത്. ഈ ചിത്രത്തിൽ ഖലാസി ആയി ഒരു അതിഥി വേഷത്തിലാവും മോഹൻലാൽ എത്തുക എന്നാണ് സൂചന. പ്രശസ്ത ബോളിവുഡ് താരം രൺദീപ് ഹൂഡയും ഈ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുമെന്നും റിപ്പോർട്ടിൽ ഉണ്ട്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിർമ്മാണം ഏറ്റെടുക്കാൻ സാധ്യതയുള്ള ഈ ചിത്രം ഹിന്ദിക്ക് പുറമെ മലയാളം ഉൾപ്പെടെയുള്ള മറ്റു തെന്നിന്ത്യൻ ഭാഷകളിലും പുറത്തു വരും. ഹോളിവുഡിൽ നിന്നുള്ള സാങ്കേതിക പ്രവർത്തകർ വരെ അണിനിരക്കുന്ന ഒരു വലിയ ചിത്രമാകും ഇതെന്നാണ് സൂചന. 

webdesk

Recent Posts

വീണ്ടും ഹ്യൂമർ റോളിൽ അഴിഞ്ഞാടി ജഗദീഷ്; കുടുംബങ്ങളിലേക്ക് “പരിവാർ”

അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…

1 day ago

ധ്യാൻ ശ്രീനിവാസൻ ചിത്രം ”ഒരു വടക്കൻ തേരോട്ടം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…

2 days ago

She Shines സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമി അന്താരാഷ്ട്ര വനിത ദിനം ആചാരിച്ചു.

പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…

2 days ago

തീയേറ്ററുകളിൽ നിർത്താതെ ചിരിയുമായി ”പരിവാർ” ; പാട്ടും ട്രെൻഡിങ്ങിൽ…

ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ്‌ രാജീവ്, ഫഹദ് നന്ദു…

2 days ago

ചിരിയും ഗൗരവവും നിറഞ്ഞ കഥാപാത്രങ്ങൾ; “ധീരൻ” ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…

4 days ago

കുഞ്ചാക്കോ ബോബൻ,രതീഷ് പൊതുവാൾ, ലിസ്റ്റിൻ സ്റ്റീഫൻ ചിത്രം ” ഒരു ദുരൂഹ സാഹചര്യത്തിൽ” പാക്കപ്പ് ആയി

"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…

4 days ago

This website uses cookies.