[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആരെങ്കിലും മമ്മുക്ക ചിത്രത്തിൽ ചാൻസ് തരണം; നൈല ഉഷയുടെ വാക്കുകൾ വൈറലാവുന്നു..!

മമ്മൂട്ടി നായകനായ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് നൈല ഉഷ. റേഡിയോ ജോക്കി ആയി കൂടി ജോലി ചെയ്യുന്ന ഈ നടി അതിനു ശേഷം മോഹൻലാൽ ഉൾപ്പെടെയുള്ള സൂപ്പർ താര ചിത്രങ്ങളുടെ ഭാഗമായി ശ്രദ്ധ നേടി. ഇപ്പോഴിതാ മമ്മൂട്ടിയോടൊപ്പമുള്ള പുതിയ ഫോട്ടോ പങ്കു വെച്ച് നൈല ഉഷ കുറിച്ച വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു. മമ്മൂട്ടിയോടുമുള്ള തന്റെ ആരാധനയും ഇഷ്ടവും തുറന്നു പറഞ്ഞു കൊണ്ടുള്ള നൈലയുടെ പോസ്റ്റ് ആണത്. ഫേസ്ബുക്കിൽ അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കു വെച്ച് കൊണ്ട് നൈല ഉഷ കുറിച്ച വാക്കുകൾ ഇങ്ങനെ, “കോടിക്കണക്കിന് നക്ഷത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ആകാശത്തേക്ക് നോക്കുന്നത് ഒന്നാലോചിച്ചു നോക്കൂ. ആ വിസ്മയം നിറഞ്ഞ അനുഭവമാണ് ഓരോ തവണ അദ്ദേഹത്തെ കാണുമ്പോഴും എനിക്ക് തോന്നാറുള്ളത്..പിന്നെ, ആരെങ്കിലും അദ്ദേഹത്തോടൊപ്പം ഒരു സിനിമയില്‍ എന്നെ കാസ്റ്റ് ചെയ്യണം, പ്ലീസ്..”.

വെറൈറ്റി ചാൻസ് ചോദിക്കൽ ആണല്ലോ ഇതെന്ന് ചിലർ ആ പോസ്റ്റിനു കീഴിൽ കമന്റു ചെയ്യുമ്പോൾ മറ്റു ചിലർ നൈലയുടെ ആഗ്രഹം വേഗം നടക്കട്ടെ  എന്നും പറയുന്നു. സലിം അഹമ്മദ് ഒരുക്കിയ കുഞ്ഞനന്തന്റെ കട കൂടാതെ, ആഷിഖ് അബു സംവിധാനം ചെയ്ത ഗ്യാങ്സ്റ്ററിലും, ദീപു കരുണാകരൻ ഒരുക്കിയ ഫയർ മാനിലും നൈല മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ ലൂസിഫര്‍, ജോഷി ഒരുക്കിയ പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളാണ് നൈലയുടെ അവസാനമിറങ്ങിയ ചിത്രങ്ങള്‍. ജോഷി ഒരുക്കുന്ന സുരേഷ് ഗോപി ചിത്രമായ പാപ്പൻ ആണ് നൈല അഭിനയിച്ചു പുറത്തു വരാനുള്ള വമ്പൻ ചിത്രം. ഇത് കൂടാതെ പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തിലും നൈല അഭിനയിക്കുന്നുണ്ട്. 

webdesk

Recent Posts

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

4 hours ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

5 hours ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

16 hours ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

2 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

3 days ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

3 days ago

This website uses cookies.