[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ശങ്കർ ചിത്രം ചെയ്യാൻ ജയറാം..

മലയാളികളുടെ പ്രീയപ്പെട്ട താരം ജയറാം ഇപ്പോൾ കൂടുതലായി അന്യഭാഷാ ചിത്രങ്ങളാണ് ചെയ്യുന്നത്. മണി രത്‌നം ഒരുക്കിയ പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ തമിഴ് ചിത്രത്തിൽ ഒരു മികച്ച വേഷം അഭിനയിച്ചു പൂർത്തിയാക്കിയ ജയറാം ഇനി മലയാളത്തിൽ ഒരു ചിത്രം ചെയ്യാൻ പോവുകയാണ്. സത്യൻ അന്തിക്കാട് ഒരുക്കുന്ന ചിത്രത്തിൽ മീര ജാസ്മിൻ ആണ് നായികയായി എത്തുന്നത്. ഇപ്പോഴിതാ തെന്നിന്ത്യയിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളായ ശങ്കർ ഒരുക്കുന്ന ചിത്രത്തിലും ജയറാം അഭിനയിക്കാൻ ഒരുങ്ങുകയാണ് എന്ന റിപ്പോർട്ടുകളാണ് വരുന്നത്.  ശങ്കര്‍ സംവിധാനം ചെയ്യുന്ന രാം ചരണ്‍ ചിത്രത്തിലാണ് ജയറാം അഭിനയിക്കുന്നതെന്നാണ് പുതിയ വാർത്തകൾ പറയുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ വില്ലനായിട്ടാണ് ജയറാം അഭിനയിക്കാൻ പോകുന്നതെന്നാണ് പറയപ്പെടുന്നത്. ഇതിനു മുൻപ് തെലുങ്കിൽ അല്ലു അര്‍ജുന്‍ നായകനായ ചിത്രം അലാ വൈകുണ്ഠപുരം, അനുഷ്‌ക ഷെട്ടി നായികയായ ഭാഗമതി എന്നീ ചിത്രങ്ങളില്‍ ജയറാം അഭിനയിച്ചു കയ്യടി നേടിയിരുന്നു.

ഇത് കൂടാതെ ഇപ്പോൾ തെലുങ്കിലെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമായ, പ്രഭാസ് നായകനായ രാധേ ശ്യാം എന്ന പ്രോജെക്ടിന്റെയും ഭാഗമാണ് ജയറാം. അതുപോലെ തെലുങ്കു സൂപ്പർ താരം മഹേഷ് ബാബു അഭിനയിക്കുന്ന പുതിയ ചിത്രത്തിലും ജയറാം അഭിനയിക്കുന്നുണ്ട്. രാം ചരണിന്റെ 15ാം ചിത്രമാണ് ശങ്കര്‍ സംവിധാനം ചെയ്യാൻ പോകുന്നത്. അടുത്ത വർഷമാണ് ഈ ചിത്രം ആരംഭിക്കുക എന്നാണ് വിവരം. കമൽ ഹാസൻ നായകനായ ഇന്ത്യൻ 2 , രൺവീർ സിങ് നായകനായ ബോളിവുഡ് ചിത്രം എന്നിവയും ശങ്കർ ഇനി ചെയ്യാൻ തീരുമാനിച്ചിട്ടുള്ള ചിത്രമാണ്. അതിൽ തന്നെ ഇന്ത്യൻ 2 അറുപതു ശതമാനത്തോളം പൂർത്തിയായി കഴിഞ്ഞു. നടന്‍ ഫഹദ് ഫാസിലും, ശങ്കർ- രാമ ചരൺ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

4 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

4 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.