മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നാണ് സ്ഫടികം. മാത്രമല്ല ഇന്നും മലയാളത്തിലെ ഏറ്റവും അധികം ആരാധകർ ഉള്ള മാസ്സ് കഥാപാത്രം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, ആടുതോമ.
മോഹൻലാൽ ആടുതോമ എന്ന മാസ്സ് കഥാപാത്രത്തെ അവതരിപ്പിച്ച സ്ഫടികം എന്ന ചിത്രം സംവിധാനം ചെയ്തത് ഭദ്രൻ ആണ്. മലയാളത്തിലെ ക്ലാസിക് ഫാമിലി ആക്ഷൻ ഡ്രാമകളുടെ കൂട്ടത്തിൽ ഒന്നാമത് തന്നെയാണ് സ്ഫടികം എന്ന ചിത്രത്തിന്റെ സ്ഥാനം.
സ്ഫടികം കൂടാതെ അങ്കിൾ ബൺ , ഒളിമ്പ്യൻ അന്തോണി ആദം, ഉടയോൻ എന്നീ ചിത്രങ്ങളും ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിട്ടുണ്ട് എങ്കിലും സ്ഫടികത്തെ മറി കടക്കുന്ന ചിത്രങ്ങൾ ആയില്ല അവയൊന്നും. ഇപ്പോഴിതാ മറ്റൊരു വമ്പൻ ചിത്രത്തിനായി ഈ ടീം ഒരിക്കൽ കൂടി ഒന്നിക്കുകയാണ്. മോഹൻലാൽ ആന പാപ്പാൻ ആയാണ് ഈ ചിത്രത്തിൽ എത്തുക എന്നതാണ് പുതിയ വിവരങ്ങൾ പറയുന്നത്.
അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കുന്ന തിരക്കിലാണ് ഭദ്രൻ. വെളിപാടിന്റെ പുസ്തകം ലൊക്കേഷനിൽ വെച്ചു ഈ ചിത്രത്തിന്റെ കഥ കേട്ട് ഒരുപാടിഷ്ടമായ മോഹൻലാൽ ഉടൻ തന്നെ ഡേറ്റ് നൽകുകയായിരുന്നു. ഹരീഷ് പേരാടിയും ഈ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിൽ എത്തുമെന്നാണ് സൂചന.
ഏകദേശം നൂറു ദിവസത്തോളം ആണ് പൂർണ്ണമായും കാടിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന ഈ സിനിമയ്ക്കു വേണ്ടി മോഹൻലാൽ നൽകിയിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്.
അടുത്ത വർഷം ജനുവരി അവസാനത്തോടെ ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം തീർത്തതിന് ശേഷം മോഹൻലാൽ ജോയിൻ ചെയ്യുക പ്രിത്വിരാജ് ഒരുക്കുന്ന ലൂസിഫർ എന്ന ചിത്രത്തിലാണ്. ഇപ്പോൾ ഒടിയൻ പൂർത്തിയാക്കുന്ന തിരക്കിൽ ആണ് മോഹൻലാൽ.
ഒടിയൻ തീർത്തതിന് ശേഷം ഡിസംബറിൽ ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കുന്ന ഡ്രാമ ത്രില്ലറിൽ ആണ് മോഹൻലാൽ അഭിനയിക്കുക. ഈ ചിത്രം മെയ് മാസത്തിൽ തീയേറ്ററുകളിൽ എത്തും.
ഒരുപാട് വർഷങ്ങൾക്കു മുൻപ് അടിവേരുകൾ എന്നൊരു ചിത്രത്തിൽ മോഹൻലാൽ ആന പാപ്പാൻ ആയി അഭിനയിച്ചിട്ടുണ്ട്.
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
This website uses cookies.