[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പഴയ ജയറാം ഈസ് ബാക്ക് !!

പ്രശസ്ത നടൻ സലിം കുമാർ ഇപ്പോൾ തന്റെ മൂന്നമത്തെ സംവിധാന സംരംഭത്തിന്റെ തിരക്കിൽ ആണ്. കംപാർട്മെന്റ്, കറുത്ത ജൂതൻ എന്നീ ഓഫ്‌ബീറ്റ്‌ ചിത്രങ്ങൾക്ക് ശേഷം ഇത്തവണ സലിം കുമാർ ഒരുക്കുന്നത് ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആണ്. ഈ കഴിഞ്ഞ ഒക്ടോബർ പതിനൊന്നു മുതൽ ഈരാറ്റുപേട്ടയിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിന്റെ പേര് ദൈവമേ കൈ തൊഴാം കെ കുമാറാവണം എന്നാണ്.

ജയറാം നായകനായി എത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സലിം കുമാർ തന്നെയാണ്. ഇപ്പോഴിതാ ചിത്രത്തിലെ സ്റ്റില്ലുകൾ ഓരോന്നായി പുറത്തു വരുമ്പോൾ ചിത്രത്തിൽ മേലുള്ള പ്രതീക്ഷകൾ ഓരോ നിമിഷവും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ജയറാമിന്റെ ലുക്ക് തന്നെയാണ് പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നത് എന്ന് പറയാം.

മലയാളി പ്രേക്ഷകർ എന്നും ജയറാമിനെ കാണാൻ ഇഷ്ട്ടപെടുന്ന ആ പഴയ ലുക്കിൽ ആണ് ഈ ചിത്രത്തിൽ ജയറാം പ്രത്യക്ഷപ്പെടുന്നത് .

ശ്രീനിവാസൻ, നെടുമുടി വേണു, വിനായകൻ, മാമുക്കോയ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് . സംവിധായകനായ സലിം കുമാറും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയുടെ ബാനറില്‍ ഡോ സഖറിയ തോമസും ചേര്‍ന്നാണ് ഈ സലിം കുമാർ- ജയറാം ചിത്രം നിർമ്മിക്കുന്നത്.

ഈ മാസം ഇരുപതിന്‌ പ്രദർശനത്തിന് എത്തുന്ന ആകാശ മിട്ടായി ആണ് ജയറാമിന്റെ അടുത്ത റിലീസ്. സലിം കുമാർ ചിത്രം പൂർത്തിയാക്കിയതിനു ശേഷം ജയറാം മിക്കവാറും ജോയിൻ ചെയ്യുന്നത് രമേശ് പിഷാരടി ഒരുക്കാൻ പോകുന്ന പഞ്ചവർണ്ണ തത്ത എന്ന ചിത്രത്തിൽ ആയിരിക്കും. കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

13 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.