[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

36 വർഷത്തെ സൗഹൃദം, 55 സിനിമയിലെ നായകൻ; മോഹൻലാലിനൊപ്പം വീണ്ടും ശോഭന

മലയാള സിനിമയിലെ ഏറ്റവും മികച്ച താര ജോഡികളുടെ കൂട്ടത്തിൽ മുൻപന്തിയിൽ തന്നെയാണ് മോഹൻലാൽ- ശോഭന താര ജോഡിയുടെ സ്ഥാനം. എൺപതുകൾ മുതൽ സിനിമയിൽ ഉള്ള ഇവർ ഏകദേശം 55 ചിത്രങ്ങളിൽ ആണ് ഒരുമിച്ച് അഭിനയിച്ചത്. അതിൽ ഭൂരിഭാഗം സിനിമയിലും മോഹൻലാൽ ശോഭനയുടെ നായകൻ ആയിരുന്നു. ഒരുമിച്ചു അഭിനയിച്ചതിൽ 90 ശതമാനം ചിത്രങ്ങളും സൂപ്പർ ഹിറ്റാണ് എന്നതും ഈ താര ജോഡിയെ മലയാള സിനിമയിലെ എക്കാലത്തെയും ഭാഗ്യ ജോഡികളിൽ ഒന്നാക്കി മാറ്റുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന എൺപതുകളിൽ സിനിമയിൽ വന്ന താരങ്ങളുടെ റീയൂണിയനിൽ നിന്നു മോഹൻലാലും ശോഭനയും പങ്കു വെച്ച തങ്ങളുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

മോഹൻലാൽ പങ്കു വെച്ചത് ശോഭനക്കും സുമലതക്കും ഒപ്പമുള്ള ചിത്രമാണ്. മലയാള സിനിമാ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഗംഗക്കും ക്ലാരക്കും ഒപ്പം എന്ന രീതിയിൽ ഉള്ള ക്യാപ്ഷൻ വെച്ചാണ് മോഹൻലാൽ ഇവർക്കൊപ്പമുള്ള ഫോട്ടോ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി ഇട്ടത്. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ശോഭനയുടെ കഥാപാത്രം ആണ് ഗംഗ. അതുപോലെ തൂവാനത്തുമ്പികളിലെ സുമലതയുടെ കഥാപാത്രം ആണ് ക്ലാര. ഇതിൽ രണ്ടിലും ഡോക്ടർ സണ്ണി ആയും ജയകൃഷ്ണൻ ആയും നായകനായി നിറഞ്ഞു നിന്നത് മോഹൻലാൽ ആണ്.

മോഹൻലാലിന് ഒപ്പമുള്ള തന്റെ ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് ശോഭന കുറിച്ചത് 36 വർഷത്തെ സൗഹൃദം 55 സിനിമയിലെ നായകൻ എന്നാണ്. നാടോടിക്കാറ്റ്, പവിത്രം, മണിച്ചിത്രത്താഴ്, അവിടുത്തെ പോലെ ഇവിടെയും, കുഞ്ഞാറ്റ കിളികൾ, ഉള്ളടക്കം, മായമയൂരം, മിന്നാരം, തേന്മാവിൻ കൊമ്പത്ത്, രംഗം, ടി പി ബാലഗോപാലൻ എം എ, വാസ്തു ഹാര, അനുബന്ധം, മാമ്പഴക്കാലം, സാഗർ ഏലിയാസ്‌ ജാക്കി, പക്ഷെ, ഇനിയും കുരുക്ഷേത്രം, വെള്ളാനകളുടെ നാട്, അഭയം തേടി, അഴിയാത്ത ബന്ധങ്ങൾ, എന്റെ എന്റേതു മാത്രം എന്നിവയെല്ലാം ഇവർ ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങൾ ആണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.