[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മാമാങ്കം മൂവി വൗച്ചര്‍; ഇത് മലയാള സിനിമയില്‍ ആദ്യം

മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം എന്ന ബിഗ് ബജറ്റ് ചിത്രം ഈ വരുന്ന ഡിസംബർ പന്ത്രണ്ടിന് റിലീസ് ചെയ്യാൻ പോവുകയാണ്. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ ശ്രീ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ഈ ചിത്രം 55 കോടി രൂപ മുതൽ മുടക്കിയാണ് ഒരുക്കിയിട്ടുള്ളത്. വ്യത്യസ്തമായ പ്രമോഷൻ രീതികളിലൂടെ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ് ഈ ചിത്രം. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് ആപ്പ് ആയ ബുക്ക് മൈ ഷോയുമായി കൈകോര്‍ത്ത് ഒരു പുതിയ ആശയം മലയാള സിനിമാ പ്രമോഷൻ രംഗത്ത് നടപ്പിലാക്കുകയാണ് ഇപ്പോൾ മാമാങ്കം അണിയറ പ്രവർത്തകർ.

ബുക്ക് മൈ ഷോയില്‍ നിന്ന് 200 രൂപയുടെ മാമാങ്കം മൂവി വൗച്ചര്‍ വാങ്ങിയാല്‍ മാമാങ്കം ടിക്കറ്റിന് 100 രൂപയുടെ ഡിസ്‌കൗണ്ട് ആണ് വൗച്ചർ വാങ്ങുന്ന ആളിന് ലഭിക്കുക. ഡിസംബർ അഞ്ചിനാണ് ഈ മൂവി വൗച്ചർ സ്വന്തമാക്കാൻ ഉള്ള അവസാന തീയതി. ബുക്ക് മൈ ഷോ ആപ്പ് ഉപയോഗിച്ച് ഈ വൗച്ചർ സ്വന്തമാക്കാൻ സാധിക്കും. പ്രേക്ഷകരുടെ രജിസ്റ്റർ ചെയ്തിട്ടുള്ള ഇമെയിൽ ഐഡിയിലോ ഫോൺ നമ്പറിലോ ഈ വൗച്ചർ ലഭിക്കും. മാമാങ്കം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ വൗച്ചർ കോഡ് ഉപയോഗിച്ചാൽ നൂറു രൂപയുടെ ഡിസ്‌കൗണ്ട് ആണ് ലഭിക്കുക. ഒന്നിലധികം ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് വലിയ ലാഭം ആയിരിക്കും ഇതിലൂടെ ലഭിക്കുക.

ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കിയ ഈ ചിത്രം മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എം ജയചന്ദ്രൻ ഗാനങ്ങളും മനോജ് പിള്ളൈ ദൃശ്യങ്ങളും ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് രാജ മുഹമ്മദ് ആണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.