മലയാള സിനിമയിലെ ഏറ്റവും മികച്ച താര ജോഡികളുടെ കൂട്ടത്തിൽ മുൻപന്തിയിൽ തന്നെയാണ് മോഹൻലാൽ- ശോഭന താര ജോഡിയുടെ സ്ഥാനം. എൺപതുകൾ മുതൽ സിനിമയിൽ ഉള്ള ഇവർ ഏകദേശം 55 ചിത്രങ്ങളിൽ ആണ് ഒരുമിച്ച് അഭിനയിച്ചത്. അതിൽ ഭൂരിഭാഗം സിനിമയിലും മോഹൻലാൽ ശോഭനയുടെ നായകൻ ആയിരുന്നു. ഒരുമിച്ചു അഭിനയിച്ചതിൽ 90 ശതമാനം ചിത്രങ്ങളും സൂപ്പർ ഹിറ്റാണ് എന്നതും ഈ താര ജോഡിയെ മലയാള സിനിമയിലെ എക്കാലത്തെയും ഭാഗ്യ ജോഡികളിൽ ഒന്നാക്കി മാറ്റുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന എൺപതുകളിൽ സിനിമയിൽ വന്ന താരങ്ങളുടെ റീയൂണിയനിൽ നിന്നു മോഹൻലാലും ശോഭനയും പങ്കു വെച്ച തങ്ങളുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
മോഹൻലാൽ പങ്കു വെച്ചത് ശോഭനക്കും സുമലതക്കും ഒപ്പമുള്ള ചിത്രമാണ്. മലയാള സിനിമാ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഗംഗക്കും ക്ലാരക്കും ഒപ്പം എന്ന രീതിയിൽ ഉള്ള ക്യാപ്ഷൻ വെച്ചാണ് മോഹൻലാൽ ഇവർക്കൊപ്പമുള്ള ഫോട്ടോ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി ഇട്ടത്. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ശോഭനയുടെ കഥാപാത്രം ആണ് ഗംഗ. അതുപോലെ തൂവാനത്തുമ്പികളിലെ സുമലതയുടെ കഥാപാത്രം ആണ് ക്ലാര. ഇതിൽ രണ്ടിലും ഡോക്ടർ സണ്ണി ആയും ജയകൃഷ്ണൻ ആയും നായകനായി നിറഞ്ഞു നിന്നത് മോഹൻലാൽ ആണ്.
മോഹൻലാലിന് ഒപ്പമുള്ള തന്റെ ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് ശോഭന കുറിച്ചത് 36 വർഷത്തെ സൗഹൃദം 55 സിനിമയിലെ നായകൻ എന്നാണ്. നാടോടിക്കാറ്റ്, പവിത്രം, മണിച്ചിത്രത്താഴ്, അവിടുത്തെ പോലെ ഇവിടെയും, കുഞ്ഞാറ്റ കിളികൾ, ഉള്ളടക്കം, മായമയൂരം, മിന്നാരം, തേന്മാവിൻ കൊമ്പത്ത്, രംഗം, ടി പി ബാലഗോപാലൻ എം എ, വാസ്തു ഹാര, അനുബന്ധം, മാമ്പഴക്കാലം, സാഗർ ഏലിയാസ് ജാക്കി, പക്ഷെ, ഇനിയും കുരുക്ഷേത്രം, വെള്ളാനകളുടെ നാട്, അഭയം തേടി, അഴിയാത്ത ബന്ധങ്ങൾ, എന്റെ എന്റേതു മാത്രം എന്നിവയെല്ലാം ഇവർ ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങൾ ആണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.