മലയാള സിനിമയിലെ ഏറ്റവും ജനപ്രീതി നേടിയ നായകൻ- നായികാ ജോഡിയാണ് മോഹൻലാൽ- ശോഭന ടീം. നസീർ-ഷീല ജോഡികൾ കഴിഞ്ഞാൽ മലയാള സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഘോഷിച്ചിട്ടുള്ള ഒരു ജോഡിയാണ് ഇവരുടേത്. ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി ഇവർ ഒരുമിച്ചു വന്നിട്ടുണ്ട്. അവിടുത്തെ പോലെ ഇവിടെയും, വസന്ത സേന, അഴിയാത്ത ബന്ധങ്ങൾ, അനുബന്ധം, രംഗം, ടി പി ബാലഗോപാലൻ എം എ, കുഞ്ഞാറ്റകിളികൾ, ഇനിയും കുരുക്ഷേത്രം, എന്റെ എന്റേത് മാത്രം, അഭയം തേടി, പടയണി, നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട്, ആര്യൻ, വാസ്തുഹാര, ഉള്ളടക്കം, മായാമയൂരം, മണിച്ചിത്രത്താഴ്, പവിത്രം, തേന്മാവിൻ കൊമ്പത്ത്, പക്ഷെ, മിന്നാരം, ശ്രദ്ധ, മാമ്പഴക്കാലം, സാഗർ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങളിലാണ് മോഹൻലാലിനൊപ്പം ശോഭന അഭിനയിച്ചിരിക്കുന്നത്. ഇവരുടെ ഓൺസ്‌ക്രീൻ പ്രണയം ഇപ്പോഴും മലയാളി യുവാക്കൾക്കിടയിൽ തരംഗമാണ്. ഈ നിത്യഹരിത ജോഡിയെ വീണ്ടും സ്‌ക്രീനിൽ ഒന്നിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകൻ അനൂപ് സത്യൻ.
തന്റെ ആദ്യ ചിത്രമായ വരനെ ആവശ്യമുണ്ടിലൂടെ ശോഭനയെ തിരിച്ചു കൊണ്ട് വന്ന അനൂപ് ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ- ശോഭന ടീമാണ് പ്രധാന വേഷങ്ങൾ ചെയ്യുക എന്നാണ് വാർത്തകൾ വരുന്നത്. ഒരു റോഡ് മൂവി ആയാണ് ഈ ചിത്രമൊരുക്കുക എന്നും ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിലൊരായ നസീറുദ്ധീൻ ഷാ ഈ ചിത്രത്തിന്റെ താരനിരയിലുണ്ടെന്നും വാർത്തകൾ വരുന്നുണ്ട്. മോഹൻലാൽ, ശോഭന, നസീറുദ്ധീൻ ഷാ എന്നിവർ കൂടാതെ നടൻ മുകേഷും ഇതിൽ ഒരു പ്രധാന വേഷം ചെയ്യുമെന്നാണ് സൂചന. അനൂപ് തന്നെ രചിക്കുന്ന ഈ ചിത്രത്തെ കുറിച്ചുള്ള വാർത്ത ആദ്യം പുറത്തുവിട്ടത് അനൂപിന്റെ ഇരട്ട സഹോദരനും സംവിധായകനുമായ അഖിൽ സത്യനാണ്.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്‍ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.