[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കടുവയിലെ ജോസഫ് ചാണ്ടിയായി വിവേക് ഒബ്‌റോയ് വന്നത് രണ്ടാമത്; ആദ്യം മനസ്സിൽ കണ്ടത് ആ തമിഴ് സൂപ്പർ താരത്തെ

യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായ കടുവ മികച്ച വിജയം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ ചിത്രം രചിച്ചത് ജിനു എബ്രഹാമാണ്. ഇതിൽ കടുവക്കുന്നേൽ കുര്യച്ചൻ എന്ന കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനും, ജോസഫ് ചാണ്ടി എന്ന ഐപിഎസ് ഓഫീസറായ വില്ലനായി ബോളിവുഡ് താരം വിവേക് ഒബ്‌റോയിയുമാണ് എത്തിയത്. ഇരുവരും മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ ചിത്രമായ ലൂസിഫറിന് ശേഷം വിവേക് ഒബ്‌റോയ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു കടുവ. എന്നാൽ വിവേക് ഒബ്‌റോയ് ആ വേഷത്തിൽ രണ്ടാമത്തെ ചോയ്സ് ആയിരുന്നുവെന്നും, ആ വേഷത്തിനായി ആദ്യം മനസ്സിൽ കണ്ടത് മറ്റൊരാളെ ആയിരുന്നെന്നും വെളിപ്പെടുത്തുകയാണ് രചയിതാവ് ജിനു എബ്രഹാം. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജിനു ഇത് വെളിപ്പെടുത്തിയത്.

തിരക്കഥ എഴുതുന്ന സമയം മുതല്‍ തന്റെ മനസില്‍ ഉണ്ടായിരുന്നത് ജോസഫ് ചാണ്ടി എന്ന കഥാപാത്രമായി തമിഴ് സൂപ്പർ താരമായ അരവിന്ദ് സ്വാമിയുടെ മുഖമായിരുന്നു എന്നാണ് ജിനു പറയുന്നത്. അരവിന്ദ് സ്വാമിയേ സമീപിച്ചെങ്കിലും, അദ്ദേഹം മറ്റൊരു മലയാള ചിത്രം അപ്പോഴേക്കും ചെയ്യാൻ തീരുമാനിച്ചത് കൊണ്ട് രണ്ടിന്റെയും ഡേറ്റ് ക്ലാഷാവുന്ന അവസ്ഥ ഉണ്ടായെന്നും, അതാണ് ആ കഥാപാത്രത്തെ വിവേക് ഒബ്‌റോയിലേക്കു എത്തിച്ചതെന്നും ജിനു പറയുന്നു. അലെൻസിയറുടെ വേഷം ചെയ്ത് തുടങ്ങിയത് സിദ്ദിഖിനെ വെച്ചായിരുന്നുവെന്നും, പക്ഷെ കോവിഡ് മൂലം ഷൂട്ട് നിർത്തിയിട്ടു തുടങ്ങിയപ്പോൾ അദ്ദേഹത്തിനും ഡേറ്റ് ഇഷ്യൂ വന്നപ്പോൾ, പിന്നീട് ആ ഭാഗങ്ങൾ അലെൻസിയറിനെ വെച്ച് ഷൂട്ട് ചെയ്യുകയായിരുന്നുവെന്നും ജിനു വെളിപ്പെടുത്തി. ബൈജു ചെയ്ത കഥാപാത്രം ആദ്യം തീരുമാനിച്ചത് ദിലീഷ് പോത്തന് വേണ്ടിയായിരുന്നുവെന്നും കടുവയുടെ അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

7 days ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.