ഫഹദ് ഫാസില്‍, രജിഷ വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന മലയന്‍കുഞ്ഞിന്റെ ട്രെയ്‌ലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ ചിത്രത്തിൻറെ രണ്ടാം ട്രെയ്‌ലറാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഒരു സർവൈവൽ ത്രില്ലറായി ഒരുക്കിയ ഈ ചിത്രത്തിൻറെ ട്രെയ്‌ലർ പങ്ക് വെച്ചുകൊണ്ടും, ചിത്രത്തിന് ആശംസകൾ നൽകികൊണ്ടും തമിഴ് സൂപ്പർ താരങ്ങളായ സൂര്യ, കമൽ ഹാസൻ എന്നിവരാണ് ഇപ്പോൾ മുന്നോട്ടു വന്നിരിക്കുന്നത്. ട്രെയ്‌ലർ പങ്കു വെച്ചു കൊണ്ട് കമൽ ഹാസൻ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ് എന്ന് പറഞ്ഞു കൊണ്ട് കുറിപ്പ് തുടങ്ങുന്ന കമൽ ഹാസൻ, എന്റെ എല്ലാ എജന്റുകളും വിജയിക്കണം, തോല്‍വിയൊരു തെരഞ്ഞെടുപ്പല്ല എന്നും കൂട്ടിച്ചേർക്കുന്നുണ്ട്.
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ വിക്രം എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണനാണ് മലയൻകുഞ്ഞിന് തിരക്കഥ രചിച്ചത്. മഹേഷ് നാരായണനുമായും അടുത്ത ബന്ധം പുലർത്തുന്ന കമൽ ഹാസൻ ഇനി ചെയ്യാൻ പോകുന്നതും മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രമാണ്. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് തുടങ്ങിയവരും അഭിനയിച്ച മലയൻകുഞ്ഞു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സജിമോനാണ്. 30 വർഷത്തിന് ശേഷം എ ആർ റഹ്മാൻ മലയാളത്തിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്. ജൂലൈ 22 നാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.