Mohanlal says they decided to make Marakkar after learning that Mammootty film has been dropped
മെഗാസ്റ്റാർ മമ്മൂട്ടിയുടെയും കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെയും കുഞ്ഞാലി മരയ്ക്കാർ പ്രഖ്യാപന വേള മുതൽ ഇരുതാരങ്ങളുടെയും ആരാധകർ ഉൾപ്പെടെ സിനിമാ ലോകം വളരെ ആവേശത്തിലായിരുന്നു.മോഹൻലാലിന്റെ മരയ്ക്കാർ ഒരു അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രികരണം പുരോഗമിക്കുകയാണ്.മമ്മൂട്ടി ചിത്രത്തിന്റെ ചിത്രികരണം ഉടനെ ഉണ്ടാവുമെന്നാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്. എന്നാൽ ആ ചിത്രം ഉടൻ നടക്കാൻ സാധ്യതയില്ലെന്നു തോന്നിയതിനാലാണ് തങ്ങൾ കുഞ്ഞാലിമരയ്ക്കാരിന്റെ ചിത്രികരണവുമായ് മുന്നിലേയ്ക്ക് പോയതെന്നു ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു.
സന്തോഷ് ശിവൻ മമ്മുട്ടി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന് വലിയ പ്രതീക്ഷയായ് കാത്തിരിക്കുമ്പോഴാണ് മോഹൻലാലിന്റെ ഇത്തരം ഒരു അഭിപ്രായം ഉണ്ടായത്. നാല് പതിറ്റാണ്ടുകളായ് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന രണ്ട് പേരിലും യാതൊരു മത്സരബുദ്ധിയും ഇത് വരെ ഉണ്ടായിട്ടില്ലന്നും മമ്മൂട്ടിക്ക് ചെയ്യാൻ കഴിയുന്ന കഥാപാത്രം അദ്ധേഹവും തനിക്ക് ചെയ്യാൻ കഴിയുന്നത് താനും ചെയ്യുന്നുവെന്ന് അദ്ധേഹം പറഞ്ഞു.വളരെ കുറച്ച് പേർ മാത്രമുള്ള മലയാള സിനിമയിൽ എല്ലാവരും തമ്മിൽ നല്ല സൗഹൃദത്തിലാണെന്നും മോഹൻലാൽ കൂട്ടി ചേർത്തു.
ഏതാനം ദിവസങ്ങൾക്ക് മുൻപ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മരയ്ക്കാറായുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. മരയ്ക്കാരുടെ വേഷവിധാനത്തിൽ രൂപപ്പെട്ട ഇരുവരുടെയും ചിത്രങ്ങളെ ആരാധകർ സ്വാഗതം ചെയ്യുകയും ചെയ്തു. പ്രശസ്ത കലാസംവിധായകനായ മനു ജഗത്താണ് രണ്ട് ചിത്രങ്ങളും വരച്ചത്. ഇരുവരുടെയും സിനിമ മരയ്ക്കാർ നാലാമന്റെ കഥയാണ് പറയുന്നവെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്.
മോഹൻലാൽ – പ്രിയദർശൻ ഒരുക്കുന്ന കുഞ്ഞാലി മരയ്ക്കാർ ഹൈദ്രബാദ് റാമോജി ഫിലിം സിറ്റിയിൽ ചിത്രികരണം പുരോഗമിക്കുന്നു. മധു, സിദ്ധിഖ്, പ്രണവ് മോഹൻലാൽ, അർജുൻ സർജ, മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ എന്നിവർക്കൊപ്പം സംവിധായകൻ ഫാസിലും ചിത്രത്തിൽ അഭിനയിക്കുന്നു. തിരു ഛായാഗ്രഹണവും സാബു സിറിൾ കലാസംവിധാനവും നിർവ്വഹിക്കുന്നു. ആന്റെണി പെരുമ്പാവൂർ, സി ജെ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.