[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മോഹൻലാൽ- സന്തോഷ് ശിവൻ ചിത്രം വരുന്നു; കലിയുഗവുമായി ഗോകുലം മൂവീസ്..!

ഇന്ത്യൻ സിനിമയുടെ നടന വിസ്മയവും മലയാള സിനിമയുടെ താര ചക്രവർത്തിയുമായ മോഹൻലാലിന്റെ വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങൾ തന്റെ ക്യാമറയിലൂടെ പ്രേക്ഷക സമക്ഷം എത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ ആണ് സന്തോഷ് ശിവൻ. ഇരുവറും, കാലാപാനിയും , പവിത്രവും തുടങ്ങി ഒട്ടേറെ മോഹൻലാൽ ക്ലാസിക്കുകൾ നമ്മൾ കണ്ടത് സന്തോഷ് ശിവൻ എന്ന മാസ്റ്റർ സിനിമാട്ടോഗ്രാഫറുടെ ദൃശ്യങ്ങളിലൂടെയാണ്. എന്നാൽ സംവിധായകൻ എന്ന നിലയിൽ മോഹൻലാലുമൊത്തു ഒരു ചിത്രം ചെയ്യാൻ സന്തോഷ് ശിവന് ഇതുവരെ സാധിച്ചിരുന്നില്ല. പ്രേക്ഷകർ ഏറെ ആഗ്രഹിക്കുന്നതുമാണ് ഈ കൂട്ടുകെട്ടിൽ ഒരു ചിത്രം. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സത്യം ആണെങ്കിൽ മോഹൻലാൽ- സന്തോഷ് ശിവൻ ടീം ഒരു ചിത്രത്തിനായി ഒന്നിക്കാൻ പോവുകയാണ്.

കലിയുഗം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. ഈ വർഷം ജൂൺ മാസത്തോടെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള വിവരങ്ങൾ ആണ് നമ്മുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഒഫീഷ്യൽ ആയുള്ള അനൗൺസ്‌മെന്റ് വന്നിട്ടില്ല എങ്കിലും ഈ പ്രോജെക്ടിനെ കുറിച്ചുള്ള വാർത്തകൾ സത്യമെന്നു തന്നെയാണ് സിനിമാ പ്രേമികളും ആരാധകരും വിശ്വസിക്കുന്നത്. ഇപ്പോൾ കാളിദാസ് ജയറാം- മഞ്ജു വാര്യർ ടീമിനെ വെച്ച് ജാക്ക് ആൻഡ് ജിൽ എന്ന ഒരു മലയാള ചിത്രം ചെയ്യുകയാണ് സന്തോഷ് ശിവൻ. അതുപോലെ എ  ആർ മുരുഗദോസ്- രജനികാന്ത് ചിത്രത്തിന്റെ ക്യാമറാമാനും സന്തോഷ് ശിവൻ ആയിരിക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്. കായംകുളം കൊച്ചുണ്ണിയിലെ അതിഥി വേഷത്തിനു ശേഷം ഗോകുലം ഫിലിംസുമായി മോഹൻലാൽ സഹകരിക്കുന്ന ചിത്രമാകും കലിയുഗം. 

webdesk

Recent Posts

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

24 hours ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

1 day ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

1 day ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

3 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

4 days ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

4 days ago

This website uses cookies.