[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

”പൊറിഞ്ചു മറിയം ജോസ് ”… ജോജു ജോർജ്- ചെമ്പൻ വിനോദ് ടീം ഒന്നിക്കുന്നു

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്ന ജോഷി ഒരു ചെറിയ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുകയാണ്. പൊറിഞ്ചു മറിയം ജോസ് എന്ന രസകരമായ പേരോട് കൂടിയ ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്ന് പുറത്തു വിട്ടു. ജോസഫ് എന്ന ചിത്രത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം ജോജു ജോർജ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ തുല്യ പ്രാധാന്യമുള്ള വേഷങ്ങളിൽ ചെമ്പൻ വിനോദും നൈല ഉഷയും അഭിനയിക്കുന്നു. ആദ്യം ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യാൻ അണിയറ പ്രവർത്തകർ സമീപിച്ചത് മഞ്ജു വാര്യരെ ആയിരുന്നു. എന്നാൽ ഒട്ടേറെ ചിത്രങ്ങളിലെ തിരക്ക് മൂലം മഞ്ജു പിന്മാറിയപ്പോൾ അവർ മമത മോഹൻദാസിനെയാണ് പിന്നീട് നോക്കിയത്. അതിനു ശേഷമാണു നൈല ഉഷക്ക് നറുക്കു വീണത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Porinju Mariam Jose poster

കീർത്തന മൂവീസ്, ഡേവിഡ് കാച്ചപ്പിള്ളി  പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ എന്ന രചയിതാവാണ്‌. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും  ആണ്.  ചാന്ദ് വി ക്രിയേഷൻസ് കേരളത്തിൽ വിതരണം ചെയ്യാൻ പോകുന്ന പൊറിഞ്ചു മറിയം ജോസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരുന്ന ദിവസങ്ങളിൽ പുറത്തു വിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ന് റിലീസ് ആയ ജൂൺ എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് ജോജു ജോർജ് കാഴ്ച വെച്ചിരിക്കുന്നത് . ഏതായാലും ഈ ചിത്രത്തിലൂടെ ജോഷി ഒരു വമ്പൻ തിരിച്ചു വരവ് നടത്തും എന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ. 

webdesk

Recent Posts

പ്രതീക്ഷയുണർത്തി, വ്യത്യസ്തമായ വേഷപ്പകർച്ചകളോടെ ‘പെരുമാനി’ മെയ് 10ന് റിലീസ്

പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'അപ്പൻ'ന് ശേഷം മജു സംവിധാനം ചെയ്യുന്ന 'പെരുമാനി' റിലീസിനൊരുങ്ങുന്നു. മെയ് 10ന് ചിത്രം തിയറ്ററുകളിലെത്തും. സണ്ണി…

5 hours ago

‘പെണ്ണായി പെറ്റ പുള്ളെ…’ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗോപിസുന്ദർ ടച്ച് !! ‘പെരുമാനി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി.

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മജു ചിത്രം 'പെരുമാനി'യിലെ ആദ്യ ഗാനം…

1 day ago

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

5 days ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

5 days ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

5 days ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

1 week ago

This website uses cookies.