ഇന്ത്യൻ സിനിമയുടെ നടന വിസ്മയവും മലയാള സിനിമയുടെ താര ചക്രവർത്തിയുമായ മോഹൻലാലിന്റെ വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങൾ തന്റെ ക്യാമറയിലൂടെ പ്രേക്ഷക സമക്ഷം എത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ ആണ് സന്തോഷ് ശിവൻ. ഇരുവറും, കാലാപാനിയും , പവിത്രവും തുടങ്ങി ഒട്ടേറെ മോഹൻലാൽ ക്ലാസിക്കുകൾ നമ്മൾ കണ്ടത് സന്തോഷ് ശിവൻ എന്ന മാസ്റ്റർ സിനിമാട്ടോഗ്രാഫറുടെ ദൃശ്യങ്ങളിലൂടെയാണ്. എന്നാൽ സംവിധായകൻ എന്ന നിലയിൽ മോഹൻലാലുമൊത്തു ഒരു ചിത്രം ചെയ്യാൻ സന്തോഷ് ശിവന് ഇതുവരെ സാധിച്ചിരുന്നില്ല. പ്രേക്ഷകർ ഏറെ ആഗ്രഹിക്കുന്നതുമാണ് ഈ കൂട്ടുകെട്ടിൽ ഒരു ചിത്രം. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സത്യം ആണെങ്കിൽ മോഹൻലാൽ- സന്തോഷ് ശിവൻ ടീം ഒരു ചിത്രത്തിനായി ഒന്നിക്കാൻ പോവുകയാണ്.
കലിയുഗം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. ഈ വർഷം ജൂൺ മാസത്തോടെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള വിവരങ്ങൾ ആണ് നമ്മുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഒഫീഷ്യൽ ആയുള്ള അനൗൺസ്‌മെന്റ് വന്നിട്ടില്ല എങ്കിലും ഈ പ്രോജെക്ടിനെ കുറിച്ചുള്ള വാർത്തകൾ സത്യമെന്നു തന്നെയാണ് സിനിമാ പ്രേമികളും ആരാധകരും വിശ്വസിക്കുന്നത്. ഇപ്പോൾ കാളിദാസ് ജയറാം- മഞ്ജു വാര്യർ ടീമിനെ വെച്ച് ജാക്ക് ആൻഡ് ജിൽ എന്ന ഒരു മലയാള ചിത്രം ചെയ്യുകയാണ് സന്തോഷ് ശിവൻ. അതുപോലെ എ ആർ മുരുഗദോസ്- രജനികാന്ത് ചിത്രത്തിന്റെ ക്യാമറാമാനും സന്തോഷ് ശിവൻ ആയിരിക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്. കായംകുളം കൊച്ചുണ്ണിയിലെ അതിഥി വേഷത്തിനു ശേഷം ഗോകുലം ഫിലിംസുമായി മോഹൻലാൽ സഹകരിക്കുന്ന ചിത്രമാകും കലിയുഗം.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന "പ്രിൻസ് ആൻഡ് ഫാമിലി " യിലെ…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി.…
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്ദേവ്…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ…
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
This website uses cookies.