രഞ്ജിത് രചിച്ചു സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ഡ്രാമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒക്ടോബർ ഒന്നിന് റിലീസ് ചെയ്യുന്നു. ഒക്ടോബർ ഒന്നിന് രാവിലെ പത്തു മണിക്കാണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാലിൻറെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്യുക. നേരത്തെ റിലീസ് ചെയ്ത ഡ്രാമയുടെ ടൈറ്റിൽ പോസ്റ്റർ, ടീസർ, സ്റ്റില്ലുകൾ എന്നിവ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. സെപ്റ്റംബറിൽ ആണ് ആദ്യം ഈ ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത് എങ്കിലും കേരളത്തിൽ ഉണ്ടായ പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ റിലീസ് ഡേറ്റ് നവംബർ ഒന്നിലേക്ക് മാറ്റുകയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങൾ മോഹൻലാലിനൊപ്പം രചയിതാവായും സംവിധായകനായും സമ്മാനിച്ചിട്ടുള്ള രഞ്ജിത്തിന്റെ ഈ മോഹൻലാൽ ചിത്രം ഒരു കോമഡി എന്റെർറ്റൈനെർ ആണ്.
തൊണ്ണൂറു ശതമാനവും ലണ്ടനിൽ ഷൂട്ട് ചെയ്ത ഡ്രാമ, ഒരു ഫീൽ ഗുഡ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് രഞ്ജിത് പറയുന്നത്. മോഹൻലാലിന് പുറമെ ആശാ ശരത്, ടിനി ടോം, ബൈജു, ദിലീഷ് പോത്തൻ, ശ്യാമ പ്രസാദ്, അരുന്ധതി നാഗ്, ജോണി ആന്റണി തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ഇതുവരെ പുറത്തു വന്ന സ്റ്റില്ലുകളും ടീസറുമെല്ലാം ഏറെ രസകരമായിരുന്നു. വളരെയേറെ യുവത്വം തുളുമ്പുന്ന മോഹൻലാലിനെയാണ് ഈ ചിത്രത്തിൽ കാണാൻ കഴിയുന്നത്. ലണ്ടനിൽ ഫ്യൂണറൽ ഡയറക്ടർ ആയി ജോലി ചെയ്യുന്ന രാജഗോപാൽ എന്ന കഥാപാത്രം ആയാണ് മോഹൻലാൽ എത്തുന്നത്. ഈ ചിത്രത്തിന്റെ ട്രെയ്‌ലറും അടുത്ത മാസം തന്നെ റിലീസ് ചെയ്യും. വർണ്ണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസ്, ലിലിപാഡ് മോഷൻ പിക്ചർസ് എന്നിവയുടെ ബാനറിൽ എം കെ നാസ്സർ, മഹാ സുബൈർ എന്നിവർ ചേർന്നാണ് ഡ്രാമ നിർമ്മിച്ചിരിക്കുന്നത്.
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
This website uses cookies.