[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാൽ- മുകേഷ് ടീം വീണ്ടും ഒന്നിക്കുന്നു

മലയാള സിനിമയിലെ ഒരു ഹിറ്റ് ജോഡിയാണ്‌ മോഹൻലാൽ- മുകേഷ് ടീം. ഇവർ ഒന്നിക്കുമ്പോൾ ഉള്ള കോമഡി ടൈമിംഗ് അപാരമാണെന്നു എല്ലാവർക്കുമറിയാം. പ്രിയദർശൻ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഏറെ പൊട്ടിചിരിപ്പിച്ചിട്ടുള്ള ഈ എവർഗ്രീൻ ടീം ഒരിക്കൽ കൂടി ഒന്നിക്കാൻ പോവുകയാണ്. എന്നാൽ ഇത്തവണ ഒരു ചരിത്ര സിനിമയ്ക്കു വേണ്ടിയാണു ഈ ടീം ഒന്നിക്കാൻ പോകുന്നത്. ഒരുപക്ഷെ മുകേഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വേഷമായി ഈ ചിത്രത്തിലെ കഥാപാത്രം മാറുകയും ചെയ്യും. മോഹൻലാൽ- പ്രിയദർശൻ ടീം ഒരുക്കുന്ന മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ സാമൂതിരി ആയാണ് മുകേഷ് എത്തുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി നൂറു കോടി രൂപ ബഡ്ജറ്റിൽ ആണ് ഈ ചിത്രം ഒരുങ്ങാൻ പോകുന്നത്.

നവംബർ പതിനഞ്ചിനു ഹൈദരാബാദിൽ ഷൂട്ടിംഗ് തുടങ്ങാൻ പോകുന്ന ഈ ചിത്രത്തിന്റെ സെറ്റ് വർക്കുകൾ പ്രൊജക്റ്റ് ഡിസൈനർ ആയ സാബു സിറിളിന്റെ മേൽനോട്ടത്തിൽ നടന്നു വരികയാണ്. മോഹൻലാൽ , മുകേഷ് എന്നിവർക്കൊപ്പം മലയാളത്തിൽ നിന്ന് മഞ്ജു വാര്യർ, മധു, പ്രണവ് മോഹൻലാൽ , സിദ്ദിഖ്, രഞ്ജി പണിക്കർ, നെടുമുടി വേണു എന്നിവരും തമിഴിൽ നിന്ന് അർജുൻ, പ്രഭു തുടങ്ങിയവരും ഹിന്ദിയിൽ നിന്ന് സുനിൽ ഷെട്ടിയും ഉണ്ടാകും ഈ ചിത്രത്തിന്റെ താര നിരയിൽ. പ്രശസ്ത തെന്നിന്ത്യൻ നായികയായ കീർത്തി സുരേഷും പ്രിയദർശന്റെ മകളും തെലുങ്കിലെ നായികയുമായ കല്യാണി പ്രിയദർശനും ഈ ചിത്രത്തിൽ അഭിനയിക്കും.

തിരു കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ വി എഫ് എക്സ് വിഭാഗത്തിന് മേൽനോട്ടം വഹിക്കാൻ പോകുന്നത് പ്രിയദർശന്റെ മകൻ ആയ സിദ്ധാർഥ് ആയിരിക്കും.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

7 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.