ഫഹദ് ഫാസിലും സായി പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അതിരൻ. ഒരിടവേളക്ക് ശേഷം സെഞ്ച്വറി ഫിലിമ്സിന്റെ ബാനറിൽ കൊച്ചുമോൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാൽ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ പുറത്തു വിട്ടു. നവാഗതനായ വിവേക് കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് പി എഫ് മാത്യൂസ് ആണ്. ഈ വർഷം ഏപ്രിൽ മാസത്തിൽ ആണ് അതിരൻ റിലീസ് ചെയ്യാൻ പോകുന്നത്. അനു മൂത്തേടൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് പി എസ് ജയഹരി ആണ്. അയൂബ് ഖാൻ ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. പ്രശസ്ത തമിഴ് മ്യൂസിക് ഡയറക്ടർ ആയ ജിബ്രാൻ ആണ് ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
ഫഹദ് ഫാസിലിനും സായി പല്ലവിക്കും ഒപ്പം അതുൽ കുൽക്കർണി, പ്രകാശ് രാജ്, രഞ്ജി പണിക്കർ തുടങ്ങിയ പ്രശസ്ത താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാള സിനിമയിൽ ഒരു കൂട്ടം പുതിയ സാങ്കേതിക പ്രവർത്തകരെ പരിചയപ്പെടുത്തുന്ന ചിത്രമായിരിക്കും അതിരൻ എന്നും സെഞ്ച്വറി കൊച്ചുമോന്റെ ഈ പുതിയ സംരഭത്തിന് എല്ലാവിധ ഭാവുകങ്ങളും നൽകുന്നു എന്നും മോഹൻലാൽ പറഞ്ഞു. വർഷങ്ങൾക്കു മുൻപ് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്ന് ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട് മോഹൻലാൽ. കാസിനോ ഫിലിമ്സിന്റെ ബാനറിൽ നാലോളം ചിത്രങ്ങൾ ആണ് ഇവർ ഒരുമിച്ചു നിർമ്മിച്ചത്. ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് അടക്കമുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളും ആ കൂട്ടത്തിൽ ഉണ്ട്.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.