ഷീല എന്ന നടി മലയാള സിനിമയിലെ ഇതിഹാസങ്ങളിൽ ഒരാളാണ്. ഒട്ടനേകം ചിത്രങ്ങളിലെ നായികയായി മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള നായികമാരിൽ ഒരാളായി തിളങ്ങി നിന്ന നടിയാണ് അവർ. മാത്രമല്ല, പ്രേം നസീറിനൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികാ വേഷം ചെയ്തു റെക്കോർഡ് സൃഷ്ട്ടിച്ച ആള് കൂടിയാണ് ഷീല. കുറച്ചു കാലം ഇടയ്ക്കു സിനിമയിൽ നിന്ന് വിട്ടു നിന്ന ഷീല പിന്നീട് മികച്ച വേഷങ്ങളിലൂടെ മലയാള സിനിമയിൽ സജീവമായി മാറിയിരുന്നു. മലയാളത്തിലെ മഹാനടന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള നടി കൂടിയാണ് ഷീല. ഷീല പറയുന്നത് താൻ ഒപ്പം ജോലി ചെയ്തവരിൽ ഏറ്റവും മികച്ച നടനാണ് മോഹൻലാൽ എന്നാണ്. ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കു വെച്ച് കൊണ്ട് ഷീല കുറിച്ച വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. മോഹന്‍ലാല്‍ മനോരഞ്ജിതം പൂവ് പോലെയാണെന്നു ഷീല പറയുന്നു.
ഏത് വേഷമാണോ അവതരിപ്പിക്കുന്നത് പൂര്‍ണമായും ആ കഥാപാത്രമായി മാറുന്ന നടൻ ആണ് മോഹൻലാൽ എന്നും മോഹന്‍ലാല്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണ് എന്നും ഷീല കുറിക്കുന്നു. സത്യൻ അന്തിക്കാട് ഒരുക്കിയ സ്‌നേഹവീട് എന്ന ചിത്രത്തിലാണ് മോഹൻലാലും ഷീലയും ഒരുമിച്ചു അഭിനയിച്ചത്. അമ്മയും മകനുമായി മോഹൻലാൽ- ഷീല ടീം അഭിനയിച്ച ഈ ചിത്രം പ്രേക്ഷകർ സ്വീകരിച്ച ചിത്രവുമാണ്. 2011 ഇൽ ആണ് ഈ ചിത്രം റിലീസ് ചെയ്തത്. മമ്മൂട്ടിക്കൊപ്പം തസ്കരവീരൻ, ജയറാമിനൊപ്പം മനസ്സിനക്കരെ എന്നീ ചിത്രങ്ങളിലും ഷീല അഭിനയിച്ചിട്ടുണ്ട്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ആറാട്ടിലും ഷീല പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഈ ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.