കായംകുളം കൊച്ചുണ്ണി എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലെ ഇത്തിക്കര പക്കി എന്ന കഥാപാത്രം ആയി മോഹൻലാൽ അഭിനയിക്കുന്നു എന്ന വാർത്ത നമ്മൾ നേരത്തെ അറിഞ്ഞതാണ്. നിവിൻ പോളി നായകനായ ഈ ചിത്രത്തിൽ ഏകദേശം അര മണിക്കൂറോളം വരുന്ന നിർണ്ണായകമായ അതിഥി വേഷത്തിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുക. കഴിഞ്ഞ ദിവസം മംഗലാപുരത്തെ ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ മോഹൻലാൽ ജോയിൻ ചെയ്തിരുന്നു.
ഇപ്പോഴിതാ ഇത്തിക്കര പക്കി എന്ന തന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഹൻലാൽ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി പങ്കു വെച്ചിരിക്കുകയാണ്. മരണ മാസ്സ് ലുക്കിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും.
ഇത്തിക്കര പക്കി ആയുള്ള മോഹൻലാലിൻറെ ട്രാൻസ്ഫോർമേഷൻ വിസ്മയത്തോടെയാണ് മലയാളികൾ ഇപ്പോൾ കണ്ടു നിൽക്കുന്നത്. പരുക്കനായ ഭാവത്തോടെ ഒരു കണ്ണടച്ച് പിടിച്ചു, പറ്റെ വെട്ടിയ തലമുടിയും കുറ്റി താടിയും പിരിച്ചു വെച്ച നീളൻ മീശയുമായി കിടിലൻ ലുക്കിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന കായംകുളം കൊച്ചുണ്ണി ശ്രീ ഗോകുലം ഫിലിമ്സിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മിക്കുക.
ഈ വർഷം ഓണത്തിന് ആണ് കായംകുളം കൊച്ചുണ്ണി പ്രദർശനത്തിന് എത്തുക. ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രിയ ആനന്ദ്, സണ്ണി വെയ്ൻ, ബാബു ആന്റണി എന്നിവരും അഭിനയിക്കുന്നുണ്ട്. ഇരുപതു ദിവസത്തെ ഡേറ്റ് ആണ് മോഹൻലാൽ ഈ ചിത്രത്തിന് വേണ്ടി നൽകിയിരിക്കുന്നത് എന്നാണ് അറിയുന്നത്.
റോഷൻ ആൻഡ്രൂസിനൊപ്പം മോഹൻലാൽ ജോലി ചെയ്യുന്ന നാലാമത്തെ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. മോഹൻലാലിനെ നായകനാക്കി ഉദയനാണു താരം എന്ന ബ്ലോക്ക്ബസ്റ്റർ ഒരുക്കി കൊണ്ടാണ് റോഷൻ ആൻഡ്രൂസ് അരങ്ങേറ്റം കുറിച്ചത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.