സൂപ്പർസ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന ജയിലർ എന്ന ചിത്രത്തിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു എന്ന വാർത്ത ഇപ്പോഴും ട്രെൻഡിങ് ആയി തുടരുകയാണ്. ഇന്നലെ ഈ ചിത്രത്തിന്റെ ഹൈദരാബാദ് ഉള്ള സെറ്റിൽ ജോയിൻ ചെയ്ത മോഹൻലാൽ 2 ദിവസമാണ് ഷൂട്ടിൽ പങ്കെടുക്കുക. കഴിഞ്ഞ ദിവസം സെറ്റിൽ എത്തിയ മോഹൻലാലിന്റെ ഈ ചിത്രത്തിലെ ലുക്ക് ജയിലറിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. വമ്പൻ സ്വീകരണമാണ് ഈ ലുക്കിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ മോഹൻലാൽ കഥാപാത്രത്തെ കുറിച്ചുള്ള ഫാൻ തിയറികൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. മോഹൻലാൽ ഇതിൽ ഒരു ഗ്യാങ്സ്റ്റർ ആയാണ് എത്തുന്നതെന്ന ഫാൻ തിയറിയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്.
ഒരു വിന്റേജ് സ്റ്റൈൽ ലുക്ക് ആണ് മോഹൻലാലിന്റെ എന്നത് കൊണ്ട് തന്നെ ഇത് ആ കഥാപാത്രത്തിന്റെ ഫ്ലാഷ് ബാക്ക് സമയത്തെ ലുക്ക് ആണെന്ന് പറയുന്നവരും ഉണ്ട്. രജനികാന്ത്- മോഹൻലാൽ എന്നിവർ നേർക്ക് നേരെ വരുമോ എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. അങ്ങനെ ആണെങ്കിൽ ജയിലറിന് ഒരു രണ്ടാം ഭാഗവും പ്രതീക്ഷിക്കാമെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. കോലമാവ് കോകില, ഡോക്ടർ എന്നീ വലിയ ഹിറ്റുകളും ബീസ്റ്റ് എന്ന ദളപതി വിജയ് ചിത്രവും ഒരുക്കിയ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ, രമ്യ കൃഷ്ണൻ, മലയാള നടൻ വിനായകൻ, യോഗി ബാബു തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.