[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ചിരഞ്ജീവിക്കും ബാലയ്യക്കും വേണ്ടി വാരിസ് മാറ്റുന്നു; വെളിപ്പെടുത്തി നിർമ്മാതാവ്

ദളപതി വിജയ് നായകനായി എത്തുന്ന വാരിസ് ഈ വരുന്ന പൊങ്കലിന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ജനുവരി 11 ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഇതിലെ ഗാനങ്ങൾ, അതുപോലെ ഇതിന്റെ ട്രെയ്‌ലർ എന്നിവ സൂപ്പർ ഹിറ്റാണ്. തെലുങ്ക് സംവിധായകൻ വംശി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദാനയാണ്. തമിഴിനൊപ്പം തെലുങ്കിലും ഒരുക്കിയ ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ പേര് വാരസുടു എന്നാണ്. ജനുവരി 14 നു മാത്രമേ ഈ തെലുങ്ക് പതിപ്പ് തീയേറ്ററിൽ എത്തുകയുള്ളൂ എന്ന്‌ നിർമ്മാതാവ് അറിയിച്ചു. തെലുങ്ക് സൂപ്പർ താരങ്ങളായ ബാലയ്യ, ചിരഞ്ജീവി എന്നിവരുടെ വീരസിംഹ റെഡ്ഢി, വാൾട്ടയർ വീരയ്യ എന്നീ ചിത്രങ്ങൾക്ക് കൂടുതൽ സ്ക്രീൻ കിട്ടാൻ വേണ്ടിയാണ് വാരിസ് തെലുങ്ക് പതിപ്പ് 14 ന് ആക്കിയതെന്നാണ് നിർമ്മാതാവ് പറയുന്നത്. തെലുങ്കിലെ തന്റെ സൂപ്പർ നായകന്മാരായ ചിരഞ്ജീവി, ബാലയ്യ എന്നിവരോട് തനിക്കുള്ള സ്നേഹം കൊണ്ടാണ് ഈ തീരുമാനം എന്നും അദ്ദേഹം പറയുന്നു.

ആക്ഷനും, ഇമോഷനും പ്രണയവും എല്ലാം നിറഞ്ഞ ഒരു കമ്പ്ലീറ്റ് മാസ്സ് എന്റർടൈനറാണ് വാരിസ് എന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് തന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേർന്ന് നിർമ്മിക്കുന്ന വാരിസിൽ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും വേഷമിട്ടിട്ടുണ്ട്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് കാർത്തിക് പളനിയും എഡിറ്റ് ചെയ്തിരിക്കുന്നത് പ്രവീൺ കെ എല്ലുമാണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് തമിഴ്‌നാട്ടിൽ വിതരണം ചെയ്യുന്ന വാരിസ് വിജയ്‌യുടെ അറുപത്തിയാറാം ചിത്രമാണ്. എസ് തമൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ വിജയ് ഒരു ഗാനവുമാലപിച്ചിട്ടുണ്ട്.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.