ഓണം സീസൺ അടുത്ത് വരുന്നതോടെ ഓണം റിലീസുകളുടെ കാര്യത്തിലും ഏകദേശം തീരുമാനമായി വരികയാണ്. മലയാള സിനിമയ്ക്കു ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സീസണുകളിലൊന്നാണ് ഓണം സീസൺ. ഇത്തവണ ഓണം റിലീസായി പ്രധാനമായുമെത്തുന്നത് പൃഥ്വിരാജ് സുകുമാരൻ നായകനായ അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡ്, ബിജു മേനോൻ നായകനായെത്തുന്ന ഒരു തെക്കൻ തല്ലു കേസ്, സിജു വിത്സനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രമായ പത്തൊൻപതാം നൂറ്റാണ്ട് എന്നിവയാണ്. ഇത് കൂടാതെ ബേസിൽ ജോസെഫ് നായകനായ പാൽത്തു ജാൻവർ എന്ന ചിത്രവും ഓണത്തിനുണ്ടാവും. പൃഥ്വിരാജ്- ഇന്ദ്രജിത്- രതീഷ് അമ്പാട്ട് ചിത്രമായ തീർപ്പ് ഓണത്തിന് മുൻപായി ഓഗസ്റ്റ് അവസാന വാരവും തീയേറ്ററുകളിലെത്തും. നിവിൻ പോളിയുടെ പടവെട്ട് ഓണം റിലീസായി എത്തുമെന്ന് വാർത്തയുണ്ടെങ്കിലും ഇതുവരെ റിലീസ് ഒഫീഷ്യലായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഓണം റിലീസായി പറഞ്ഞിരുന്ന മമ്മൂട്ടിയുടെ റോഷാക്ക് ഓണത്തിനെത്തില്ല.
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തീരാൻ വൈകുന്നതാണ് കാരണം. സെപ്റ്റംബർ അവസാനത്തോടെ പൂജ റിലീസായി ഈ ചിത്രമെത്തുമെന്നാണ് സൂചന. റോഷാക് ആ സമയത്ത് റിലീസ് ചെയ്താൽ, ഒരു മോഹൻലാൽ- മമ്മൂട്ടി ബോക്സ് ഓഫിസ് യുദ്ധം കാണാൻ സാധിക്കുമെന്നാണ് വാർത്തകൾ പറയുന്നത്. ആശീർവാദ് സിനിമാസ് നിർമ്മിച്ച്, വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ മോൺസ്റ്റർ പൂജ റിലീസായി പ്ലാൻ ചെയ്യുണ്ടെന്നാണ് വിവരം. അതുറപ്പിച്ചാൽ ഒരിടവേളക്ക് ശേഷം ബോക്സ് ഓഫീസിൽ മോഹൻലാൽ- മമ്മൂട്ടി ക്ലാഷ് റിലീസ് കാണാൻ സാധിക്കും. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്‍ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ എന്നിവരും അഭിനയിക്കുന്ന റോഷാക് ഒരുക്കിയത് നിസാം ബഷീറാണ്. പുലിമുരുകനു ശേഷം മോഹൻലാലിനെ നായനാക്കി വൈശാഖ് ഒരുക്കുന്ന ചിത്രമാണ് മോൺസ്റ്റർ. റോഷാക്കും മോൺസ്റ്ററും ത്രില്ലർ ചിത്രങ്ങളാണെന്ന പ്രത്യേകതയുമുണ്ട്.
സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ മനു സ്വരാജ് ഒരുക്കിയ "പടക്കളം" എന്ന ചിത്രത്തിന്റെ റിലീസ്…
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ദിലീപിന്റെ 150ാം മത്തെ ചിത്രം പ്രിൻസ് ആന്റ് ഫാമിലി യുടെ റിലീസ്…
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മരണമാസ്സ്'.…
ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന, സുരേഷ് ഗോപി നായകനായ "ഒറ്റകൊമ്പൻ" എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ചിത്രീകരണം വിഷുവിന് ശേഷം…
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോയും റിലീസ്…
ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്നത്.…
This website uses cookies.