[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കുഞ്ചാക്കോ ബോബന് അവാർഡ് വരെ പ്രതീക്ഷിക്കാം; ന്നാ താൻ കേസ് കൊട് ഏറ്റെടുത്തു കുടുംബ പ്രേക്ഷകർ

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ന്നാ താൻ കേസ് കൊട് പ്രേക്ഷകലക്ഷങ്ങളെ ആകർഷിച്ചു കൊണ്ട് മഹാവിജയമാണ് നേടുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്കു ശേഷം പ്രശസ്ത സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്തു കഴിഞ്ഞു. വളരെ കാലികപ്രസക്തിയുള്ള ചിത്രമാണിതെന്നും ഒരു സിനിമയിലൂടെ പുറത്ത് കൊണ്ട് വന്നിരിക്കുന്നത് ഏറെ നാളായി തങ്ങൾ പറയാനാഗ്രഹിച്ച കാര്യമാണെന്നും പ്രേക്ഷകർ പറയുന്നു. കൊഴുമ്മൽ രാജീവനെന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് കുഞ്ചാക്കോ ബോബൻ നടത്തിയതെന്നും, ഇതിലെ പ്രകടനത്തിന് അദ്ദേഹത്തിന് അവാർഡ് വരെ പ്രതീക്ഷിക്കാമെന്നും കുടുംബ പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

https://fb.watch/eTbKEYARvi/

കുഞ്ചാക്കോ ബോബനല്ലാതെ ഈ വേഷം മറ്റാർക്കും ചെയ്യാൻ സാധിക്കില്ല എന്നു ഫീൽ ചെയ്യുന്ന തരത്തിലാണ് അദ്ദേഹം തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നാണ് പ്രേക്ഷകർ പറയുന്നത്. എസ്.ടി.കെ ഫിലിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള, ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ഗായത്രി ശങ്കർ, രാജേഷ് മാധവൻ, ബേസിൽ ജോസഫ്, ഉണ്ണിമായ, സിബി തോമസ്, പി പി കുഞ്ഞികൃഷ്ണൻ എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും കയ്യടി നേടുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകേഷ് ഹരിദാസാണ്. ഡോൺ വിൻസെന്റ് സംഗീതമൊരുക്കിയ ഈ സിനിമ എഡിറ്റ് ചെയ്‌തത്‌ മനോജ് കണ്ണോതാണ്. നേരത്തെ ഇതിലെ ദേവദൂതർ പാടി എന്ന റീമിക്‌സും അതിലെ കുഞ്ചാക്കോ ബോബന്റെ നൃത്തവും സൂപ്പർ ട്രെന്റിങ്ങായി മാറിയിരുന്നു.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 day ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.