[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Collection Reports

സൂര്യ നിർമ്മിച്ച വിരുമൻ കാർത്തിയുടെ കരിയർ ബെസ്റ്റ് ബോക്സ് ഓഫീസ് ഓപ്പണർ; കളക്ഷൻ റിപ്പോർട്ട് ഇതാ

തമിഴിലെ യുവ താരം കാർത്തി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് വിരുമൻ. മുത്തയ്യ സംവിധാനം ചെയ്ത ഈ ആക്ഷൻ എന്റെർറ്റൈനെർ ഗ്രാമീണ പശ്‌ചാത്തലത്തിലൊരുക്കിയ മാസ്സ് ചിത്രമാണ്. 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഇപ്പോൾ കാർത്തിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ബോക്സ് ഓഫിസ് ഓപ്പണിങ് കളക്ഷനാണ് നേടിയിരിക്കുന്നത്. മുത്തയ്യ തന്നെ തിരക്കഥയും എഴുതിയ ഈ ചിത്രം ആദ്യ ദിവസം നേടിയത് 8.2 കോടി രൂപയാണ്. രണ്ടാം ദിവസവും വമ്പൻ കളക്ഷൻ നേടിയ ചിത്രം മഹാവിജയത്തിലേക്കാണ് കുതിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കേരളത്തിലും മികച്ച കളക്ഷൻ ആണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. യുവൻ ശങ്കർ രാജ സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ രാജ് കിരൺ, പ്രകാശ് രാജ്, സൂരി എന്നിവരും അഭിനയിച്ചിട്ടുണ്ട്.

അച്ഛനും മകനുമായാണ് ഈ ചിത്രത്തിൽ പ്രകാശ് രാജ്, കാർത്തി എന്നിവർ അഭിനയിച്ചിരിക്കുന്നത്. എസ് കെ സെല്‍വകുമാറാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്‌. സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഷങ്കറിന്റെ ഇളയ മകളാണ് ചിത്രത്തിലെ നായികയായ അതിഥി ഷങ്കര്‍ എന്ന പ്രത്യേകതയുമുണ്ട്. കാര്‍ത്തിയും മുത്തയ്യയും ഇതിനു മുൻപ് ഒന്നിച്ചത് കൊമ്പൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് വേണ്ടിയായിരുന്നു. ഈ കൂട്ടുകെട്ട് വിജയമാവർത്തിക്കുന്ന കാഴ്ചയാണ് ഇപ്പോൾ നമ്മുക്ക് കാണാൻ സാധിക്കുന്നത്. പി എസ് മിത്രൻ ഒരുക്കിയ സർദാർ ആണ് ഇനി കാർത്തി നായകനായി റിലീസ് ചെയ്യാനുള്ള ചിത്രം. വിരുമൻ നേടുന്ന ഈ വിജയം ആ ചിത്രത്തിനും ഗുണം ചെയ്യുമെന്നാണ് സൂചന.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

24 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.