[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സൂപ്പർ ഹിറ്റായ ഫോറൻസിക്കിന് ശേഷം ഐഡന്റിറ്റി; ഹൈ വോൾട്ടേജ് ആക്ഷൻ ത്രില്ലറുമായി ടോവിനോ തോമസ്

2020 ഇൽ റിലീസ് ചെയ്തു സൂപ്പർ ഹിറ്റായി മാറിയ ടോവിനോ തോമസ് ചിത്രമാണ് ഫോറൻസിക്. ഇപ്പോഴിതാ ആ ചിത്രമൊരുക്കിയ അഖിൽ പോൾ- അനസ് ഖാൻ ടീം ഒരിക്കൽ കൂടി ടോവിനോ തോമസുമായി ഒന്നിക്കുകയാണ്. തങ്ങൾ പുതിയതായി ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ വിവരങ്ങൾ ടോവിനോ തോമസ് ഇന്ന് പ്രഖ്യാപിച്ചു. ഐഡന്റിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു ഹൈ വോൾടേജ് ആക്ഷൻ ത്രില്ലറാണെന്നും അടുത്ത വർഷം ഇതിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ടോവിനോ കുറിക്കുന്നു. മഡോണ സെബാസ്റ്റ്യൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യതും സെഞ്ച്വറി കൊച്ചുമോനും ചേർന്നാണ്. അഖിൽ പോൾ- അനസ് ഖാൻ ടീം തന്നെയാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പ്രേമം, കിംഗ് ലയർ, ഇബിലീസ്, വൈറസ്, ബ്രദേഴ്‌സ് ഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം മഡോണ സെബാസ്റ്റ്യൻ വീണ്ടും മലയാളത്തിലഭിനയിക്കുന്ന ചിത്രം കൂടിയാവുമിത്.

ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയ ഫോറൻസിക് മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ബോളിവുഡിലേക്ക് റീമേക്ക് ചെയ്ത ഈ ചിത്രത്തിന് അവിടെയും പ്രശംസ ലഭിച്ചു. സെവൻത് ഡേ എന്ന സൂപ്പർ ഹിറ്റ് ചിത്രം രചിച്ച ആളാണ് ഇതിന്റെ സംവിധായകരിലൊരാളായ അഖിൽ പോൾ. ടോവിനോക്കൊപ്പം മമത മോഹൻദാസ്, റീബ മോണിക്ക ജോൺ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഫോറൻസിക് നിർമ്മിച്ചത് ജൂവിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നാവിസ് സേവ്യർ, സിജു മാത്യു എന്നിവരും രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യതും ചേർന്നാണ്. രഞ്ജി പണിക്കർ, സൈജു കുറുപ്പ്, പ്രതാപ് പോത്തൻ, ധനേഷ് ആനന്ദ് എന്നിവരും ഫോറൻസിക്കിൽ മികച്ച പ്രകടനം നടത്തി ശ്രദ്ധ നേടിയവരാണ്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

24 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.