[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ലാൽ ജോസ് ചിത്രം സോളമന്റെ തേനീച്ചകൾ ഗൾഫിൽ വിതരണം ചെയ്യാൻ സ്റ്റാർസ് ഹോളിഡേ ഫിലിംസ്

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ലാൽ ജോസ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് സോളമന്റെ തേനീച്ചകൾ. ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, ദര്‍ശന സുദര്‍ശന്‍, വിൻസി അലോഷ്യസ് തുടങ്ങി ഒരു വമ്പൻ താരനിരയുമായി എത്തുന്ന ഈ ചിത്രം ഓഗസ്റ്റ് പതിനെട്ടിനാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഗൾഫ് വിതരണാവകാശം സ്റ്റാർസ് ഹോളിഡേ ഫിലിംസ് നേടിയെന്ന വാർത്തയാണ് പുറത്തു വരുന്നത്. ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റാർസ് ഹോളിഡേ ഫിലിംസ് വമ്പൻ മലയാള ചിത്രങ്ങൾ ഇന്ത്യക്ക് പുറത്ത് റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. ജാക്ക് ആൻഡ് ജിൽ, ജോ ആൻഡ് ജോ, പത്താം വളവ്, ഉടൽ, പ്രിയൻ ഓട്ടത്തിലാണ്, പന്ത്രണ്ട്, പദ്മ, എന്നിവയൊക്കെ ഗൾഫിൽ വിതരണം ചെയ്തത് സ്റ്റാർസ് ഹോളിഡേ ഫിലിംസാണ്.

ലാൽ ജോസിന്റെ സോളമന്റെ തേനീച്ചകൾ എന്ന ത്രില്ലർ ചിത്രത്തിൽ ശംഭു, ആഡിസ് ആന്റണി അക്കര, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, ശിവ പാര്‍വതി, രശ്‍മി, പ്രസാദ് മുഹമ്മ, നേഹ റോസ്, റിയാസ് മറിമായം, ഷാനി, അഭിനവ് മണികണ്ഠന്‍, ഖാലിദ് മറിമായം, ഹരീഷ് പേങ്ങന്‍, ദിയ, ചാക്കോച്ചി, ഷൈനി വിജയന്‍, ഫെവിന്‍ പോള്‍സണ്‍, ജിഷ രജിത്, ഷഫീഖ്, സലീം ബാബ, മോഹനകൃഷ്‍ണന്‍, ലിയോ, വിമല്‍, ഉദയന്‍, ഫെര്‍വിന്‍ ബൈതര്‍, രജീഷ് വേലായുധന്‍, അലന്‍ ജോസഫ് സിബി, രാഹുല്‍ രാജ്, ജയറാം രാമകൃഷ്‍ണ, ജോജോ, ശിവരഞ്‍ജിനി, മെജോ, ആദ്യ, വൈഗ, ആലീസ്, മേരി, ബിനു രാജന്‍, രാജേഷ്, റോബര്‍ട്ട് ആലുവ, അഭിലോഷ്, അഷറഫ് ഹംസ തുടങ്ങിയവരും വേഷമിട്ടിട്ടുണ്ട്. പി ജി പ്രഗീഷ് രചിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് വിദ്യാസാഗറാണ്. അജ്മൽ സാബു ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ രഞ്ജൻ എബ്രഹാമാണ്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

24 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.