[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സൂപ്പർസ്റ്റാറിന്റെ നായികയായി തമന്ന; നെൽസൺ ദിലീപ്കുമാറിന്റെ ജയിലർ വരുന്നു

തമിഴകത്തിന്റെ തലൈവർ സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയിലർ. കോലമാവ്‌ കോകില, ഡോക്ടർ, ബീസ്റ്റ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ പുറത്ത് വരികയും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ നായികയാരായിരിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. തെന്നിന്ത്യൻ സൂപ്പർ നായികമാരിലൊരാളായ തമന്നയായിരിക്കും ഇതിലെ നായികയെന്ന വിവരമാണ് വരുന്നത്. പ്രശസ്ത ട്രേഡ് അനലിസ്റ്റായ രമേശ് ബാലയാണ് ഈ വിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്. അടുത്തിടെയാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിലാരംഭിച്ചത്. രജനികാന്തിന്റെ 169 ആം ചിത്രമാണ് ജയിലർ. ശിവ ഒരുക്കിയ അണ്ണാത്തെയ്ക്കു ശേഷം രജനികാന്ത് നായകനായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സൺ പിക്‌ചേഴ്‌സാണ്.

രമ്യ കൃഷ്ണനും ശ്കതമായ ഒരു വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഓഗസ്റ്റ് പതിനഞ്ചിനാണ്‌ രജനികാന്ത് ജോയിൻ ചെയ്യുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണനാണ്. സംവിധായകൻ നെല്‍സണ്‍ തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. തിരക്കഥാ രചനയിൽ നെൽസനെ സഹായിക്കാൻ പ്രശസ്ത സംവിധായകൻ കെ എസ്‌ രവികുമാർ ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നു നേരത്തെ വാർത്തകൾ വന്നിരുന്നു. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാവും രജനികാന്ത് ഈ ചിത്രത്തിലവതരിപ്പിക്കുകയെന്നും, ചെന്നൈ ഷെഡ്യൂൾ കഴിഞ്ഞതിനു ശേഷം ഹൈദെരാബാദിലാവും ജയിലറിന്റെ ബാക്കി ചിത്രീകരണം നടക്കുകയെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അണ്ണാത്തെ എന്ന ചിത്രം ബോക്സ് ഓഫീസിൽ തകർന്നത് കൊണ്ട് തന്നെ ജയിലറിന്റെ വിജയം രജനികാന്തിനെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

2 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

4 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

4 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 month ago

This website uses cookies.