ഒരു സിനിമാ ഇൻഡസ്ട്രിയിലെ രണ്ടു മഹാനടന്മാർ ഒരേ വേഷം ചെയ്യുക എന്ന അപൂർവമായ കാഴ്ചയാണ് ഇനി ഇന്ത്യൻ സിനിമ കാണാൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബോളിവുഡിൽ ഭഗത് സിങ് ചിത്രങ്ങൾ പല നടമാർ ചെയ്തിട്ടുണ്ടെങ്കിലും ആ ചിത്രങ്ങൾ വരുന്ന സമയത്തു അതിൽ അഭിനയിച്ചവർ ബോളിവുഡിലെ വൻകിട താരങ്ങൾ ആയിരുന്നില്ല.
പക്ഷെ ഇപ്പോഴിതാ മലയാള സിനിമയുടെ നെടുംതൂണുകൾ ആയ മോഹൻലാലും മമ്മൂട്ടിയും ഒരേ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം കുഞ്ഞാലി മരക്കാർ എന്ന ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ ആണ് മോഹൻലാലും മമ്മൂട്ടിയും ഒരുങ്ങുന്നത്. മോഹൻലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാർ ഒരുക്കുന്നത് പ്രിയദർശനും മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാർ ഒരുക്കുന്നത് സന്തോഷ് ശിവനും ആയിരിക്കും എന്നാണ് വാർത്തകൾ വരുന്നത്.
മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ കുഞ്ഞാലി മരക്കാർ വൈകാതെ ആരംഭിക്കുമെന്ന് ഗായകനും സംഗീത സംവിധായകനുമായ എം ജി ശ്രീകുമാർ ഇന്നലെ തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചിരുന്നു. മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നാണ് സൂചന. മഹേഷിന്റെ പ്രതികാരം, മായാനദി , നിമിർ, നീരാളി എന്നീ ചിത്രങ്ങൾക്ക് ശേഷം സന്തോഷ് നിർമ്മിക്കാൻ പോകുന്ന കുഞ്ഞാലി മരക്കാർ ഏറ്റവും വലിയ ചിത്രം ആയാവും ഒരുങ്ങുക എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ജൂൺ മാസത്തിൽ ഈ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് ഇപ്പോഴുള്ള വാർത്തകൾ പറയുന്നത്.
മമ്മൂട്ടിയെ നായകനാക്കി പ്രഖ്യാപിച്ചിരിക്കുന്ന കുഞ്ഞാലി മരക്കാർ രചിച്ചിരിക്കുന്നത് ടി പി രാജീവനും ശങ്കർ രാമകൃഷ്ണനും ആണ്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുമെന്ന് പറഞ്ഞിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നതു ഓഗസ്റ്റ് സിനിമാസ് ആണ്. എം ജി ശ്രീകുമാർ മോഹൻലാൽ- പ്രിയദർശൻ ചിത്രത്തിന്റെ വിവരം പുറത്തു വിട്ടതിനു പുറമെ ഇന്ന് രാവിലെ തങ്ങളുടെ കുഞ്ഞാലി മരക്കാർ പ്രീ-പ്രൊഡക്ഷൻ സ്റ്റേജിൽ ആണെന്ന വിവരം ഓഗസ്റ്റ് സിനിമാസ് ഉടമസ്ഥൻ ഷാജി നടേശനും പുറത്തു വിട്ടു.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.