യുവ താരം ടോവിനോ തോമസിന്റെ പുതിയ ചിത്രമായ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാൽ ആണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ ചെയ്തത്. കുഞ്ഞു ദൈവം എന്ന ചിത്രമൊരുക്കി ഏറെ ശ്രദ്ധ നേടിയ ജിയോ ബേബി രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ടോവിനോ തോമസും ഗോപി സുന്ദറും സിനു സിദ്ധാർഥും രാംഷിയും ചേർന്നാണ്. ടോവിനോയുടെ ആദ്യ നിർമ്മാണ സംരംഭമാണ് ഈ ചിത്രം.
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സൂപ്പർ ഹിറ്റ് മോഹൻലാൽ- പ്രിയദർശൻ ചിത്രത്തിൽ മോഹൻലാലിന്റെ ഒരു കിടിലൻ കോമഡി ഡയലോഗ് തുടങ്ങുന്നത് തന്നെ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് എന്നാണ്. ലാലേട്ടൻ തന്നെ ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്തത് വലിയ ഒരു അംഗീകാരം ആണെന്നും അതിനു അദ്ദേഹത്തോട് ഏറെ നന്ദി പറയുന്നു എന്നും ടോവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. താൻ ഈ അടുത്ത കാലത്ത് കേട്ടിട്ടുള്ളത്തിൽ വെച്ചു ഏറ്റവും നല്ല തിരക്കഥയാണ് ഈ സിനിമക്ക് ഉള്ളതെന്നും ഇതിന്റെ ചിത്രീകരണം താൻ ഏറെ ആസ്വദിച്ചു എന്നും ടോവിനോ പറഞ്ഞു. ഗോപി സുന്ദർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സിനു സിദ്ധാർഥ് ആണ്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.