[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Video SongsVideos

കിടിലൻ ഗാനങ്ങളുമായി കോടതി സമക്ഷം ബാലൻ വക്കീൽ; പാട്ടുകൾ ഏറ്റെടുത്തു സോഷ്യൽ മീഡിയ..!

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. ഈ വരുന്ന ഫെബ്രുവരി ഇരുപത്തിയൊന്നിന് ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഇതിന്റെ ടീസറും ട്രൈലെറുമെല്ലാം ഇതിനോടകം സൂപ്പർ ഹിറ്റായി കഴിഞ്ഞു. ഇപ്പോഴിതാ ഇതിലെ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുകയാണ്. ഇന്നലെയാണ് ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ചിത്രത്തിലെ ഗാനങ്ങൾ കോർത്തിണക്കിയ യൂട്യൂബ് ജൂക്ബോക്സിന് വമ്പൻ പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്‌. നാല് ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിലെ ഓരോ ഗാനവും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.

ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോപി സുന്ദർ, രാഹുൽ രാജ് എന്നിവർ ചേർന്നാണ്. രണ്ടു ഗാനത്തിന് രാഹുൽ രാജ് ഈണം നൽകിയപ്പോൾ മറ്റു രണ്ടു ഗാനങ്ങൾ ഒരുക്കിയത് ഗോപി സുന്ദർ ആണ്. ഹരിനാരായണൻ ആണ് നാല് ഗാനങ്ങളും രചിച്ചിരിക്കുന്നത്. ഇതിലെ ബാബുവേട്ടാ എന്ന തുടങ്ങുന്ന ഒരടിപൊളി പാട്ടു ഇപ്പോൾ  തന്നെ യുവ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. കോമഡിയും , കിടിലൻ ആക്ഷനും സസ്‌പെൻസും എല്ലാം നിറഞ്ഞ ചിത്രമാണ് ഇതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകിയത്. ബാലകൃഷ്ണൻ എന്ന വിക്കുള്ള വക്കീൽ ആയാണ് ദിലീപ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. വയാകോം 18 ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മമത മോഹൻദാസും പ്രിയ ആനന്ദും ആണ് നായികമാർ ആയി എത്തുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദു ആണ്. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.