[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മധുര രാജ എട്ടു നിലയിൽ പൊട്ടുമോ? മരണ മാസ്സ് മറുപടിയുമായി വൈശാഖ്..!

മോഹൻലാലിനെ നായകനാക്കി പുലി മുരുകൻ എന്ന ബ്രഹ്മാണ്ഡ ഹിറ്റ് ഒരുക്കിയ സംവിധായകൻ ആണ് വൈശാഖ്. നൂറ്റമ്പതു കോടി കളക്ഷൻ നേടിയ ഈ ചിത്രത്തിന് ശേഷം വൈശാഖ് ഒരുക്കുന്നത് മധുര രാജ എന്ന മമ്മൂട്ടി ചിത്രമാണ്. വൈശാഖിന്റെ അരങ്ങേറ്റ ചിത്രമായ പോക്കിരി രാജയിൽ മമ്മൂട്ടി അവതരിപ്പിച്ച രാജ എന്ന കഥാപാത്രത്തെയാണ് മധുര രാജയിലൂടെ  വൈശാഖ് വീണ്ടും എത്തിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഈ മാസ്സ് മസാല എന്റെർറ്റൈനെർ ഈ വരുന്ന ഏപ്രിൽ മാസത്തിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത്. മധുര രാജയുടെ അവസാന ഘട്ട ചിത്രീകരണം ഇപ്പോൾ നടക്കുകയാണ്. അതിനിടയിൽ ആണ്  വൈശാഖ് ഫേസ്ബുക്കിൽ ഇട്ട ഒരു പോസ്റ്റിൽ, ഒരാൾ മധുര രാജ എന്ന ഈ ചിത്രം എട്ടു നിലയിൽ പൊട്ടും എന്ന് കമന്റ് ഇട്ടതു.

എന്നാൽ ചേട്ടൻ ഇവിടെയൊക്കെ തന്നെ കാണുമല്ലോ എന്ന അർത്ഥത്തിൽ വൈശാഖ് ഇട്ട മരണ മാസ്സ് മറുപടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് നെൽസൺ ഐപ്പ് എന്ന പുതിയ നിർമ്മാതാവാണ്. വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണിയുടെ ഐറ്റം ഡാൻസും ഉണ്ട്. തമിഴ് നടൻ ജയ്, തെലുങ്കു നടൻ ജഗപതി ബാബു എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറും ക്യാമറ ചലിപ്പിക്കുന്നത് ഷാജി കുമാറും ആണ്. ജോൺകുട്ടി ആണ് മധുര രാജയുടെ എഡിറ്റർ. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.